സൗദിയില്‍ എട്ട് ഭീകരരെ സുരക്ഷാ സൈന്യം ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുത്തി

കൊല്ലപ്പെട്ടവര് ഏത് സംഘടനയുടെ ഭാഗമാണെന്ന് വ്യക്തമല്ല. സംഭവത്തില് അന്വേഷണം നടക്കുകയാണ്.
 | 
സൗദിയില്‍ എട്ട് ഭീകരരെ സുരക്ഷാ സൈന്യം ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുത്തി

ജിദ്ദ: സൗദിയില്‍ എട്ട് ഭീകരരെ സുരക്ഷാ സൈന്യം ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് സംഭവം. ഖത്തീഫ് മേഖലയില്‍ ഭീകരര്‍ ഒളിഞ്ഞിരിക്കുന്നതായി വിവരം ലഭിച്ചതോടെ നടത്തിയ തെരച്ചിലിനിടെയാണ് ഭീകരര്‍ കൊല്ലപ്പെടുന്നത്. തിരച്ചില്‍ നടത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ തീവ്രവാദികള്‍ വെടിവെക്കുകയായിരുന്നുവെന്നും സേന നടത്തിയ പ്രത്യാക്രമണത്തില്‍ 8 പേര്‍ കൊല്ലപ്പെട്ടുവെന്നും സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊല്ലപ്പെട്ടവര്‍ ഏത് സംഘടനയുടെ ഭാഗമാണെന്ന് വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.

തീവ്രവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും രാജ്യത്ത് യാതൊരു ഭീകരപ്രവര്‍ത്തനങ്ങളും അനുവദിക്കില്ലെന്നും നേരത്തെ സൗദി ഭരണകൂടം വ്യക്തമാക്കിയിരുന്നു. ഖത്തീഫ് പ്രവിശ്യയില്‍പെട്ട താറോത്തിന് സമീപം സനാബീസില്‍ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന് നേരത്തെയും വിവരം ലഭിച്ചിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. തീവ്രവാദി സംഘടനകളിലേക്ക് സൗദി പൗരന്മാരെ എത്തിക്കാന്‍ ചില ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നതായി സൈന്യത്തിന് വിവരം ലഭിച്ചിട്ടുണ്ട്.