സൗദിയില്‍ മയക്കുമരുന്ന്, ആയുധ വ്യാപാരം വര്‍ധിക്കുന്നു; സമീപകാലത്ത് പിടിയിലായത് 825 പേര്‍

സൗദി അറേബ്യയില് മയക്കുമരുന്ന്, ആയുധ വ്യാപാരം എന്നിവ വര്ധിച്ചു വരുന്നതായി റിപ്പോര്ട്ട്. അതിര്ത്തി പ്രദേശങ്ങള് കേന്ദ്രീകരിച്ചാണ് ഇത്തരം നിയമവിരുദ്ധ പ്രവര്ത്തനങ്ങള് നടക്കുന്നതെന്നാണ് റിപ്പോര്ട്ട്. സൗദി പോലീസും സൈന്യവും ഇത്തരക്കാരെ നിയന്ത്രിക്കുന്നതിന് ശക്തമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്. സമീപകാലത്ത് സമാന കുറ്റകൃത്യങ്ങളില് ഏര്പ്പെട്ട് പിടിയിലായത് 825 പേരാണ്. സ്വദേശികളും വിദേശികളും പിടിയിലായവരുടെ കൂട്ടത്തിലുണ്ടെന്നാണ് സൂചന. കുറ്റവാളികളുടെ പേര് വിവരങ്ങള് അധികൃതര് പുറത്തുവിട്ടിട്ടില്ല. അതിര്ത്തി പ്രദേശങ്ങളായ ജസാന്, അസിര് എന്നിവിടങ്ങളില് നടത്തിയ ശക്തമായ പരിശോധനയിലാണ് 825ഓളം പേര് പോലീസിന്റെ പിടിയിലാവുന്നത്.
 | 
സൗദിയില്‍ മയക്കുമരുന്ന്, ആയുധ വ്യാപാരം വര്‍ധിക്കുന്നു; സമീപകാലത്ത് പിടിയിലായത് 825 പേര്‍

റിയാദ്: സൗദി അറേബ്യയില്‍ മയക്കുമരുന്ന്, ആയുധ വ്യാപാരം എന്നിവ വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്. അതിര്‍ത്തി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സൗദി പോലീസും സൈന്യവും ഇത്തരക്കാരെ നിയന്ത്രിക്കുന്നതിന് ശക്തമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്. സമീപകാലത്ത് സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് പിടിയിലായത് 825 പേരാണ്. സ്വദേശികളും വിദേശികളും പിടിയിലായവരുടെ കൂട്ടത്തിലുണ്ടെന്നാണ് സൂചന. കുറ്റവാളികളുടെ പേര് വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. അതിര്‍ത്തി പ്രദേശങ്ങളായ ജസാന്‍, അസിര്‍ എന്നിവിടങ്ങളില്‍ നടത്തിയ ശക്തമായ പരിശോധനയിലാണ് 825ഓളം പേര്‍ പോലീസിന്റെ പിടിയിലാവുന്നത്.

ജസാന്‍, അസിര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് മാഫിയകള്‍ പ്രവര്‍ത്തിക്കുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതോടെ പരിശോധന ശക്തമാക്കാനും അധികൃതര്‍ തീരുമാനിച്ചിരുന്നു. 52 ടണ്‍ ഖാത്, 157 കിലോഗ്രാം കഞ്ചാവ്, വിവിധ തരത്തിലുള്ള 209 ആയുധങ്ങള്‍, 16,166 ലോഡ് വെടിയുണ്ടകള്‍ തുടങ്ങിയവ പിടിച്ചെടുത്തുവെന്ന് ആഭ്യന്തര മന്ത്രാലയം വക്താവ് തലാല്‍ അല്‍ ശലൂബ് മാധ്യമങ്ങളോട് പറഞ്ഞു. പിടിയിലായവരില്‍ നിന്ന് 11.30 ലക്ഷം റിയാലും 743 വാഹനങ്ങളും അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്.