സ്‌പോണ്‍സറുടെ വീട്ടില്‍ നിന്ന് സ്വര്‍ണം തട്ടിയെടുത്ത് മുങ്ങിയ ഏഷ്യന്‍ വനിത പത്ത് വര്‍ഷത്തിന് ശേഷം പിടിയില്‍

സ്പോണ്സറുടെ വീട്ടില് നിന്ന് വന്തുകയുടെ സ്വര്ണ്ണം തട്ടിയെടുത്ത് മുങ്ങിയ ഏഷ്യന് വനിത പത്ത് വര്ഷങ്ങള്ക്ക് ശേഷം ഷാര്ജയില് പിടിയിലായി. റെസിഡന്സി ചെക്കിംഗുമായി ബന്ധപ്പെട്ട പരിശോധനകള്ക്കിടെയാണ് ഇവര് പിടിയിലായത്. ഇവരുടെ പാസ്പോര്ട്ട് നമ്പറില് മോഷണ പരാതി ലഭിച്ചിരുന്നതായി വ്യക്തമായ അധികൃതര് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയുടെ പേരുവിവരങ്ങള് പുറത്തുവിടാന് പോലീസ് തയ്യറായിട്ടില്ല. ഇവരെ പിന്നീട് കോടതിയില് ഹാജരാക്കും.
 | 

സ്‌പോണ്‍സറുടെ വീട്ടില്‍ നിന്ന് സ്വര്‍ണം തട്ടിയെടുത്ത് മുങ്ങിയ ഏഷ്യന്‍ വനിത പത്ത് വര്‍ഷത്തിന് ശേഷം പിടിയില്‍

ഷാര്‍ജ: സ്‌പോണ്‍സറുടെ വീട്ടില്‍ നിന്ന് വന്‍തുകയുടെ സ്വര്‍ണ്ണം തട്ടിയെടുത്ത് മുങ്ങിയ ഏഷ്യന്‍ വനിത പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ഷാര്‍ജയില്‍ പിടിയിലായി. റെസിഡന്‍സി ചെക്കിംഗുമായി ബന്ധപ്പെട്ട പരിശോധനകള്‍ക്കിടെയാണ് ഇവര്‍ പിടിയിലായത്. ഇവരുടെ പാസ്‌പോര്‍ട്ട് നമ്പറില്‍ മോഷണ പരാതി ലഭിച്ചിരുന്നതായി വ്യക്തമായ അധികൃതര്‍ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയുടെ പേരുവിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ് തയ്യറായിട്ടില്ല. ഇവരെ പിന്നീട് കോടതിയില്‍ ഹാജരാക്കും.

പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വീട്ട് ജോലിക്കാരിയുടെ വിസയിലാണ് ഇവര്‍ ഷാര്‍ജയിലെത്തുന്നത്. സ്‌പോണ്‍സറുടെ ഭാര്യ വീട്ടിലില്ലാത്ത സമയത്ത് ഇവരുടെ മുറിയില്‍ നിന്നും സ്വര്‍ണം തട്ടിയെടുത്തതായിട്ടാണ് കേസ്. ജോലിക്കാരിയെ സംശയാസ്പദമായ രീതിയില്‍ മുറിയില്‍ കണ്ടതായി സ്‌പോണ്‍സറുടെ മകന്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. മുറി വൃത്തിയാക്കുന്നുവെന്നാണ് ആദ്യം കരുതിയത്. പിന്നീട് പുറത്തിറങ്ങുമ്പോള്‍ കൈയ്യിലൊരു ബാഗുമുണ്ടായിരുന്നതായി മൊഴിയില്‍ പറയുന്നു.

ലോക്കറില്‍ സൂക്ഷിച്ചിരുന്ന പാസ്‌പോര്‍ട്ടും മറ്റു രേഖകളും കൂടാതെ വലിയ തുക വിലമതിക്കുന്ന സ്വര്‍ണവുമായി ജോലിക്കാരി മുങ്ങിയതാണെന്ന് പിന്നീട് വീട്ടുകാര്‍ക്ക് മനസിലായി. തുടര്‍ന്നാണ് ഇവര്‍ പോലീസിനെ വിവരമറിയിച്ചത്. എന്നാല്‍ അന്വേഷണത്തില്‍ ഇവരെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല. രാജ്യം വിട്ടുവെന്നായിരുന്നു നിഗമനം.