Saturday , 18 August 2018
Kalyan
News Updates

അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായി

ദുബായ്: മൂന്ന് വര്‍ഷത്തെ തടവുശിക്ഷയ്ക്ക് ശേഷം അറ്റ്ലസ് ഗ്രൂപ്പിന്റെ ഉടമ അറ്റ്ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായി. ദുബായിലെ ജയിലില്‍ നിന്ന് ഇന്ന് തന്നെ പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. വിവിധ ബാങ്കുകളില്‍ നിന്നായി എടുത്ത് വായ്പ തിരിച്ചടക്കാന്‍ കഴിയാതെ വന്നതോടെയാണ് 2015 ഓഗസ്റ്റില്‍ അദ്ദേഹം അറസ്റ്റിലായത്. 55.5 കോടി ദിര്‍ഹം (ആയിരം കോടിയോളം രൂപ) വായ്പയുടെ തിരിച്ചടവാണ് മുടങ്ങിയത്. സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചേര്‍ത്ത് മൂന്ന് വര്‍ഷമായിരുന്നു ശിക്ഷ.

ജയിലിലായതിന് ശേഷം വായ്പ എടുത്ത ഏതാണ്ട് 22 ബാങ്കുകളുമായുള്ള വായ്പ കരാര്‍ ഒത്തുതീര്‍ന്നിരുന്നു. നേരത്തെ അദ്ദേഹത്തിന്റെ മോചനത്തിനായി സര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്ന് അഭ്യര്‍ത്ഥിച്ച് അദ്ദേഹത്തിന്റെ ഭാര്യ രംഗത്ത് വന്നിരുന്നു. ഗള്‍ഫിലും കേരളത്തിലുമായി നാല്‍പത്തിയഞ്ചോളം ജ്വല്ലറികളുണ്ടായിരുന്ന കമ്പനിയായിരുന്നു അറ്റ്‌ലസ് രാമചന്ദ്രന്റേത്. വലിയ കടബാധ്യത വന്നോടെ സ്ഥാപനങ്ങള്‍ ഓരോന്നായി പൂട്ടുകയായിരുന്നു.

വിദേശത്തടക്കം ആശുപത്രി, റിയല്‍ എസ്റ്റേറ്റ് മേഖലകളിലും നിക്ഷേപം നടത്തിയിരുന്ന കമ്പനി പൂട്ടിയതോടെ കടം തിരിച്ചടക്കാന്‍ കഴിയാതെ വന്നു വിവിധ ബാങ്കുകള്‍ക്കായി നല്‍കിയ 3.4 കോടി ദിര്‍ഹത്തിന്റെ ചെക്കുകള്‍ മടങ്ങുകയും ചെയ്തതോടെയാണ് അദ്ദേഹത്തിനെതിരെ കോടതി നടപടികള്‍ ആരംഭിച്ചത്.

DONT MISS