ബഹ്‌റൈനില്‍ കാശ്മീരിന് വേണ്ടി റാലി നടത്തിയവര്‍ക്കെതിരെ നിയമനടപടി

മതപരമായ ചടങ്ങുകള് നടത്തുന്ന സ്ഥലം രാഷ്ട്രീയ കാര്യങ്ങള്ക്കായി ഉപയോഗിക്കരുതെന്ന് ബഹ്റൈനില് നിര്ദേശമുണ്ട്.
 | 
ബഹ്‌റൈനില്‍ കാശ്മീരിന് വേണ്ടി റാലി നടത്തിയവര്‍ക്കെതിരെ നിയമനടപടി

മനാമ: ജമ്മുകാശ്മീരിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബഹ്‌റൈനില്‍ റാലി നടത്തിയവര്‍ക്കെതിരെ നിയമ നടപടി. ബംഗ്ലാദേശ്, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് റാലിയില്‍ പങ്കെടുത്തത്. അനുമതിയില്ലാതെ പ്രതിഷേധം സംഘടിപ്പിച്ചതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് റാലി നടത്തിയവര്‍ക്കെതിരെയാണ് നടപടിയെടുത്തതെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. ഈദ് പ്രാര്‍ത്ഥനകള്‍ക്ക് ശേഷമായിരുന്നു റാലി.

ബഹ്‌റൈനില്‍ പ്രത്യേക അനുമതിയില്ലാതെ റാലികള്‍ സംഘടിപ്പിക്കുന്നത് നിയമവിരുദ്ധമാണ്. മതപരമായ ചടങ്ങുകള്‍ നടത്തുന്ന സ്ഥലം രാഷ്ട്രീയ കാര്യങ്ങള്‍ക്കായി ഉപയോഗിക്കരുതെന്ന് ബഹ്‌റൈനില്‍ നിര്‍ദേശമുണ്ട്.