ബ്രിട്ടീഷ് എയര്‍വേയ്‌സ് പൈലറ്റുമാര്‍ സെപ്റ്റംബറില്‍ മൂന്ന് ദിവസം പണിമുടക്കുന്നു

ബ്രിട്ടീഷ് എയര്വേയ്സ് പൈലറ്റുമാര് അടുത്ത മാസം മൂന്ന് ദിവസം പണിമുടക്ക് പ്രഖ്യാപിച്ചു.
 | 
ബ്രിട്ടീഷ് എയര്‍വേയ്‌സ് പൈലറ്റുമാര്‍ സെപ്റ്റംബറില്‍ മൂന്ന് ദിവസം പണിമുടക്കുന്നു

ലണ്ടന്‍: ബ്രിട്ടീഷ് എയര്‍വേയ്‌സ് പൈലറ്റുമാര്‍ അടുത്ത മാസം മൂന്ന് ദിവസം പണിമുടക്ക് പ്രഖ്യാപിച്ചു. പൈലറ്റുമാരുടെ സംഘടനയായ ബ്രിട്ടീഷ് എയര്‍ലൈന്‍ പൈലറ്റ്‌സ് അസോസിയേഷനാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബര്‍9, 10, 27 തിയതികളിലായിരിക്കും പണിമുടക്ക്. യൂണിയനില്‍ 93 ശതമാനം പേരും പിന്തുണ അറിയിച്ചിനെത്തുടര്‍ന്നാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

ശമ്പള വര്‍ദ്ധനവ് സംബന്ധിച്ച് എയര്‍ലൈന്‍ മാനേജ്‌മെന്റുമായി നടന്നു വരുന്ന തര്‍ക്കങ്ങളെത്തുടര്‍ന്നാണ് സമരം. 11.5 ശതമാനം ശമ്പള വര്‍ദ്ധനവ് മൂന്നു വര്‍ഷമായി പൈലറ്റുമാര്‍ക്ക് നല്‍കി വരുന്നുണ്ടെന്നാണ് കമ്പനി വാദിക്കുന്നത്. ഒരു ബ്രിട്ടീഷ് എയര്‍വേയ്‌സ് ക്യാപ്റ്റന് ശരാശരി 167,000 പൗണ്ട് ശമ്പളമായി ലഭിക്കുന്നുണ്ട്.

എന്നാല്‍ രണ്ട് വര്‍ഷം മുമ്പു തന്നെ ഇവര്‍ക്ക് 200,000 പൗണ്ട് ലഭിക്കേണ്ടതായിരുന്നുവെന്നാണ് യൂണിയന്‍ വാദിക്കുന്നത്. വിഷയത്തില്‍ നടന്ന ചര്‍ച്ചകള്‍ പരാജയമായി മാറുകയും ചെയ്തു. സമരം തടയാന്‍ ബ്രിട്ടീഷ് എയര്‍വേയ്‌സ് കോടതിയെ സമീപിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

ഹീത്രൂവില്‍ നിന്നും ഗാറ്റ്വിക്കില്‍ നിന്നും സര്‍വീസ് നടത്തുന്ന 4300 പൈലറ്റുമാരില്‍ 90 ശതമാനത്തെയും പ്രതിനിധീകരിക്കുന്ന യൂണിയനാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ വ്യോമഗതാഗതത്തെ സമരം ബാധിച്ചേക്കും.