സൗദിയില്‍ ശക്തമായ പൊടിക്കാറ്റും മഴയും; നിരത്തിലിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളില് ശക്തമായ മഴയും പൊടിക്കാറ്റും. കാലാവസ്ഥയില് പെട്ടെന്നുണ്ടായ മാറ്റം വരും ദിവസങ്ങളിലും തുടരുമെന്നാണ് കരുതുന്നത്. നിരത്തിലിറങ്ങുന്നവര് ജാഗ്രത പാലിക്കണമെന്ന് അധികൃതര് നിര്ദേശം നല്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മധ്യ-കിഴക്കന് പ്രവിശ്യകളില് ശക്തമായ മഴ ലഭിച്ചിരുന്നു. രണ്ട് ദിവസങ്ങളായി ഇവിടങ്ങളില് ശക്തമായ പൊടിക്കാറ്റും അനുഭവപ്പെടുന്നുണ്ട്. ഞായറാഴ്ച രാജ്യത്തെ മധ്യ -കിഴക്കന് പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില് ശക്തമായ മഴ ലഭിച്ചിരുന്നു.
 | 
സൗദിയില്‍ ശക്തമായ പൊടിക്കാറ്റും മഴയും; നിരത്തിലിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

റിയാദ്; സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴയും പൊടിക്കാറ്റും. കാലാവസ്ഥയില്‍ പെട്ടെന്നുണ്ടായ മാറ്റം വരും ദിവസങ്ങളിലും തുടരുമെന്നാണ് കരുതുന്നത്. നിരത്തിലിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മധ്യ-കിഴക്കന്‍ പ്രവിശ്യകളില്‍ ശക്തമായ മഴ ലഭിച്ചിരുന്നു. രണ്ട് ദിവസങ്ങളായി ഇവിടങ്ങളില്‍ ശക്തമായ പൊടിക്കാറ്റും അനുഭവപ്പെടുന്നുണ്ട്. ഞായറാഴ്ച രാജ്യത്തെ മധ്യ -കിഴക്കന്‍ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ ലഭിച്ചിരുന്നു.

റിയാദ്, കിഴക്കന്‍ പ്രവിശ്യ, അല്‍ ഖസീം എന്നിവിടങ്ങളില്‍ നിലിവിലെ സ്ഥിതിയില്‍ നിന്ന് മാറ്റമുണ്ടാവുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി ഇവിടെങ്ങളില്‍ വരും ദിവസങ്ങളില്‍ പൊടിക്കാറ്റുണ്ടായേക്കും. ജുബൈല്‍, ദമ്മാം, അല്‍ ഖോബാര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ പൊടിക്കാറ്റ് തുടര്‍ന്നേക്കും. രാത്രികാലങ്ങളില്‍ വാഹനങ്ങളുമായി പുറത്തിറങ്ങുന്നവര്‍ വേഗതാ പരിധി കര്‍ശനമായി പാലിച്ചിരിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.