Sunday , 18 November 2018
News Updates

കോറോണ വൈറസ്; നാല് മാസത്തിനിടെ സൗദിയില്‍ മരിച്ചത് 23 പേര്‍; പ്രവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

ജിദ്ദ: സൗദിയില്‍ കോറോണ വൈറസ് പടരുന്നു. കഴിഞ്ഞ നാല് മാസത്തിനിടെ സൗദിയില്‍ മാത്രം 23 പേര്‍ക്കാണ് ജീവന്‍ നഷ്ടമായിരിക്കുന്നത്. ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മിഡില്‍ ഈസ്റ്റില്‍ 2012 മുതല്‍ മൊത്തം 2,220 പേരിലാണ് കൊറോണ വൈറസ് രോഗം കണ്ടെത്തിയത്. ഇതില്‍ 1,844 കേസുകളിലും സൗദിയില്‍ നിന്നുള്ളവരിലാണ് രോഗം കണ്ടെത്തിയത്.

2012ലാണ് ആദ്യമായി സൗദിയില്‍ കോറോണ വൈറസ് കണ്ടെത്തുന്നത്. ഇതിന് ശേഷം ഏതാണ്ട് 790 ഓളം പേര്‍ വൈറസ് ബാധയേറ്റ് മരണപ്പെട്ടിട്ടുണ്ട്. രാജ്യത്ത് തുടരുന്ന പ്രവാസികള്‍ ജാഗ്രത പാലിക്കണമെന്ന് വിദഗദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലേബര്‍ ക്യാംപുകളില്‍ താമസിക്കുന്ന പ്രവാസികള്‍ അതീവ ജാഗ്രതാ പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

 

DONT MISS