ദുബായ് മലയാളി വ്യവസായിയില്‍ നിന്ന് 25 ലക്ഷം തട്ടിയെന്ന് ജീവനക്കാര്‍ക്കെതിരെ പരാതി

ദുബായില് മലയാളി വ്യവസായില് നിന്ന് രണ്ട് ജീവനക്കാര് 25 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ദുബായില് പ്രവര്ത്തിക്കുന്ന ദനാത് മൊബൈല്സ് എല്.എല്.സി. മാനേജിങ് ഡയറക്ടറും പാര്ട്ണറുമായ കൊല്ലം പുനലൂര് സ്വദേശി ഷാസാഹിബ് ഷംസുദ്ദീനാണ് ദുബായ് പോലീസിലും ഇന്ത്യന് കോണ്സുലേറ്റിലും പരാതി നല്കിയിരിക്കുന്നത്. ഷംസൂദ്ദിന്റെ കമ്പനിയിലെ ജീവനക്കാരായിരുന്ന തിരുവനന്തപുരം സ്വദേശിയായ യുവാവും എറണാകുളം സ്വദേശിയായ യുവതിയും ചേര്ന്നാണ് പണം തട്ടിയെടുത്തെന്ന് പരാതിയില് പറയുന്നു.
 | 
ദുബായ് മലയാളി വ്യവസായിയില്‍ നിന്ന് 25 ലക്ഷം തട്ടിയെന്ന് ജീവനക്കാര്‍ക്കെതിരെ പരാതി

ദുബായ്: ദുബായില്‍ മലയാളി വ്യവസായില്‍ നിന്ന് രണ്ട് ജീവനക്കാര്‍ 25 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ദുബായില്‍ പ്രവര്‍ത്തിക്കുന്ന ദനാത് മൊബൈല്‍സ് എല്‍.എല്‍.സി. മാനേജിങ് ഡയറക്ടറും പാര്‍ട്ണറുമായ കൊല്ലം പുനലൂര്‍ സ്വദേശി ഷാസാഹിബ് ഷംസുദ്ദീനാണ് ദുബായ് പോലീസിലും ഇന്ത്യന്‍ കോണ്‍സുലേറ്റിലും പരാതി നല്‍കിയിരിക്കുന്നത്. ഷംസൂദ്ദിന്റെ കമ്പനിയിലെ ജീവനക്കാരായിരുന്ന തിരുവനന്തപുരം സ്വദേശിയായ യുവാവും എറണാകുളം സ്വദേശിയായ യുവതിയും ചേര്‍ന്നാണ് പണം തട്ടിയെടുത്തെന്ന് പരാതിയില്‍ പറയുന്നു.

അക്കൗണ്ട് സെക്ഷനിലെ ജീവനക്കാരായിരുന്ന യുവതിയും യുവാവും ചേര്‍ന്ന് സാമ്പത്തിക ഇടപാടുകളില്‍ ക്രമക്കേട് കാണിച്ചാണ് 1,29,815 ദിര്‍ഹം തട്ടിയെടുത്തത്. പണം തട്ടിയെടുത്ത ശേഷം യുവതി നാട്ടിലേക്ക് അടിയന്തര ആവശ്യമുന്നയിച്ച് മുങ്ങിയെന്നും പരാതിയില്‍ പറയുന്നു. സൂക്ഷ്മ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് യുവാവിനെ കമ്പനിയിലേക്ക് വിളിപ്പിച്ചെങ്കിലും ഇയാള്‍ വരാന്‍ തയ്യാറായില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ രാജ്യം വിട്ടതായി പോലീസ് കണ്ടെത്തി.

യുവതിയുടെ ഭര്‍ത്താവ് ജോലി ചെയ്യുന്നത് യു.എ.ഇയില്‍ തന്നെയാണ്. ഇയാളെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ യുവതി ഇനി തിരികെ വരില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് ഷംസുദ്ദീന്‍ പറയുന്നു. യുവാവിന്റെ ബന്ധുക്കളുമായി സംസാരിച്ചപ്പോള്‍ അദ്ദേഹം നാട്ടിലെത്തിയതായി അറിയില്ലെന്നാണ് പ്രതികരിച്ചത്. ഇനി നാട്ടിലെത്തി പോലീസില്‍ പരാതിപ്പെടുകയേ മാര്‍ഗമുള്ളുവെന്ന് ഷംസുദ്ദീന്‍ പറഞ്ഞു.