അഞ്ച് വര്‍ഷത്തിനിടയില്‍ ഒരു ട്രാഫിക് നിയമവും തെറ്റിച്ചില്ല; സ്വദേശിക്ക് ദുബായ് പോലീസിന്റെ അപ്രതീക്ഷിത സമ്മാനം

ട്രാഫിക് നിയമങ്ങള് പാലിക്കുകയും നിരത്തില് മാതൃകാപരമായി പ്രവര്ത്തിക്കുകയും ചെയ്തതിനാണ് പുത്തന് കാര് സമ്മാനമായി നല്കിയതെന്ന് ദുബായ് പോലീസ് വൃത്തങ്ങള് പറഞ്ഞു.
 | 
അഞ്ച് വര്‍ഷത്തിനിടയില്‍ ഒരു ട്രാഫിക് നിയമവും തെറ്റിച്ചില്ല; സ്വദേശിക്ക് ദുബായ് പോലീസിന്റെ അപ്രതീക്ഷിത സമ്മാനം

ദുബൈ: അഞ്ച് വര്‍ഷത്തിനിടെ ട്രാഫിക് നിയമങ്ങള്‍ ലംഘിക്കാതെ വാഹനമോടിച്ചയാള്‍ക്ക് ദുബായ് പോലീസിന്റെ അപ്രതീക്ഷിത സമ്മാനം. ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നതിലൂടെ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ച്ചവെച്ചതിന് ഒരു പുത്തന്‍ കാര്‍ തന്നെയാണ് ദുബായ് പോലീസ് നല്‍കിയത്. സൈഫ് അല്‍ സുവൈദിയെന്ന സ്വദേശി പൗരനാണ് സമ്മാനത്തിന് അര്‍ഹരായത്.

ട്രാഫിക് നിയമങ്ങള്‍ പാലിക്കുകയും നിരത്തില്‍ മാതൃകാപരമായി പ്രവര്‍ത്തിക്കുകയും ചെയ്തതിനാണ് പുത്തന്‍ കാര്‍ സമ്മാനമായി നല്‍കിയതെന്ന് ദുബായ് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഒരു മാസം നിയമലംഘനങ്ങളില്ലാതെ വാഹനം ഓടിക്കുന്നവര്‍ക്ക് ദുബായ് പോലീസ് ഒരു വൈറ്റ് പൊയിന്റെ നല്‍കാറുണ്ട്. ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ വൈറ്റ് പൊയിന്റെ നേടിയവരില്‍ നിന്നും നറുക്കിട്ടെടുത്താണ് ജേതാവിനെ തെരഞ്ഞെടുത്തിരിക്കുന്നത്.