പനി ബാധിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി മരണപ്പെട്ട സംഭവം ഒറ്റപ്പെട്ടതെന്ന് ദുബായ് ആശുപത്രി അധികൃതര്‍

പനി ബാധിച്ച് ഇന്ത്യന് വിദ്യാര്ത്ഥിനി മരണപ്പെട്ട സംഭവം ഒറ്റപ്പെട്ടതെന്ന് ദുബായ് ആശുപത്രി അധികൃതര്. പനി പ്രതിരോധ കുത്തിവെപ്പുകള് നിര്ബന്ധമാക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് വിശദീകരണവുമായി ആശുപത്രി അധികൃതര് രംഗത്ത് വന്നിരിക്കുന്നത്. ഇന്ത്യന് വിദ്യാര്ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് ജനങ്ങള് പരിഭ്രാന്തരാകേണ്ടതില്ലെന്നും ഇതൊരു ഒറ്റപ്പെട്ട സംഭവം മാത്രമാണെന്നും റാഷിദ് ആശുപത്രി അധികൃതര് പുറത്തിറക്കിയ പ്രസ്താവനയില് വ്യക്തമാക്കുന്നു.
 | 

പനി ബാധിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി മരണപ്പെട്ട സംഭവം ഒറ്റപ്പെട്ടതെന്ന് ദുബായ് ആശുപത്രി അധികൃതര്‍

ദുബായ്: പനി ബാധിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി മരണപ്പെട്ട സംഭവം ഒറ്റപ്പെട്ടതെന്ന് ദുബായ് ആശുപത്രി അധികൃതര്‍. പനി പ്രതിരോധ കുത്തിവെപ്പുകള്‍ നിര്‍ബന്ധമാക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് വിശദീകരണവുമായി ആശുപത്രി അധികൃതര്‍ രംഗത്ത് വന്നിരിക്കുന്നത്. ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഇതൊരു ഒറ്റപ്പെട്ട സംഭവം മാത്രമാണെന്നും റാഷിദ് ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

മരണപ്പെട്ട ആലി നിയാസിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ തങ്ങളും പങ്കുചേരുന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. യു.എ.ഇയില്‍ രണ്ടാഴ്ച്ചക്കിടെ രണ്ടാമത്തെ പനി മരണമാണ് ആലിയയുടേത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ആലിയ മരണപ്പെട്ടിരുന്നു. പനി, ശരീരവേദന, ചുമ എന്നീ ലക്ഷണങ്ങളോടെയാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനി ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചതാണ് മരണകാരണമായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഗള്‍ഫ് രാജ്യങ്ങളില്‍ പനി പ്രതിരോധ കുത്തിവെപ്പുകള്‍ എല്ലാവര്‍ക്കും നിര്‍ബന്ധിതമാക്കിയിട്ടില്ല. പെണ്‍കുട്ടിയുടെ മരണത്തിന് പിന്നാലെ കുടുംബാംഗങ്ങള്‍ പ്രതിരോധ കുത്തിവെപ്പ് നിര്‍ബന്ധിതമാക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരിന്നു. തങ്ങളുടെ കുട്ടിക്ക് സംഭവിച്ചത് മറ്റാര്‍ക്കും വരാന്‍ ആഗ്രഹമില്ലാത്തതിനാലാണ് പ്രതിരോധ കുത്തിവെപ്പ് ശക്തമാക്കണമെന്ന് പറയുന്നതെന്നും ബന്ധുക്കള്‍ പറഞ്ഞു. പനിയെ പ്രതിരോധിക്കുന്നതിന് ഫലപ്രദമായ വാക്സിനുകള്‍ ഇന്ന് ലഭ്യമാണ്. 40 മുതല്‍ 80 ദിര്‍ഹം വരെയാണ് ഇതിന്റെ ചെലവ്. പെട്ടെന്നുണ്ടാകുന്ന ഇത്തരം പനിയെ പ്രതിരോധിക്കാന്‍ വാക്സിനുകള്‍ക്ക് സാധിക്കുമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.