ഷാര്‍ജയില്‍ വാഹനാപകടം; ഒരാള്‍ മരിച്ചു, 3 കുട്ടികള്‍ക്ക് ഗുരുതര പരിക്ക്

ഷാര്ജയിലുണ്ടായ വാഹനാപകടത്തില് ഒരാള് കൊല്ലപ്പെട്ടു. വാഹനമോടിച്ചിരുന്ന സ്വദേശി പൗരനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ പേര് വിവരങ്ങള് പുറത്തുവിട്ടിട്ടില്ല. കാറിലുണ്ടായിരുന്ന 3 കുട്ടികള്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവര് അല് ദൈദ് ആശുപത്രിയില് ചികിത്സയിലാണ്. കുട്ടികളുടെ ആരോഗ്യനിലയെക്കുറിച്ച് ഒന്നും പറയാറായിട്ടില്ലെന്നാണ് ആശുപത്രി അധികൃതര് നല്കുന്ന വിശദീകരണം.
 | 
ഷാര്‍ജയില്‍ വാഹനാപകടം; ഒരാള്‍ മരിച്ചു, 3 കുട്ടികള്‍ക്ക് ഗുരുതര പരിക്ക്

ഷാര്‍ജ: ഷാര്‍ജയിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. വാഹനമോടിച്ചിരുന്ന സ്വദേശി പൗരനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കാറിലുണ്ടായിരുന്ന 3 കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവര്‍ അല്‍ ദൈദ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടികളുടെ ആരോഗ്യനിലയെക്കുറിച്ച് ഒന്നും പറയാറായിട്ടില്ലെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം.

ഞായറാഴ്ച്ച രാവിലെയാണ് അപകടമുണ്ടായത്. സീഹ് മുഹൈബ് റൗണ്ട് എബൗട്ടിന് സമീപം വെച്ച് അമിത വേഗതയില്‍ ഓടിച്ചിരുന്ന വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു. ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.