ഓടിക്കൊണ്ടിരുന്ന ബസിൽ ഡ്രൈവറുടെ ഡാൻസ്; ലൈസൻസ് റദ്ദാക്കി

തുർക്കിയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ പാട്ടിനൊപ്പം ഡാൻസ് ചെയ്ത ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി. ഇസ്താംബൂൾ സ്വദേശിയായ ഡ്രൈവർ മെറ്റിൻ കാൻഡമിറിന്റെ ലൈസൻസാണ് തുർക്കി പോലീസ് റദ്ദാക്കിയത്. 5000 രൂപ പിഴയടയ്ക്കാനും പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.
 | 

ഓടിക്കൊണ്ടിരുന്ന ബസിൽ ഡ്രൈവറുടെ ഡാൻസ്; ലൈസൻസ് റദ്ദാക്കി

ഇസ്താംബൂൾ: തുർക്കിയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ പാട്ടിനൊപ്പം ഡാൻസ് ചെയ്ത ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി. ഇസ്താംബൂൾ സ്വദേശിയായ ഡ്രൈവർ മെറ്റിൻ കാൻഡമിറിന്റെ ലൈസൻസാണ് തുർക്കി പോലീസ് റദ്ദാക്കിയത്. 5000 രൂപ പിഴയടയ്ക്കാനും പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.

തുർക്കിയുടെ തലസ്ഥാനമായ ഇസ്താൻബൂളിലാണ് സംഭവം. തിരക്കുള്ള ഹൈവേയിലൂടെ യാത്രക്കാരുമായി പോകുകയായിരുന്ന ബസിൽ പാട്ട് വച്ചതോയെ ഡ്രൈവർക്ക് സീറ്റിൽ ഇരുപ്പുറച്ചില്ല. ആദ്യം സീറ്റിലിരുന്ന് പാട്ടിനൊപ്പം ഡാൻസ് ചെയ്ത ഡ്രൈവർ പല വട്ടം സ്റ്റിയറിംഗ് വീലിൽ നിന്നും കൈവിട്ടു. സ്വയം നിയന്ത്രിക്കാനാകാതെ വന്നതോടെ എഴുന്നേറ്റു നിന്നായി ഡാൻസ്. ഒരു യാത്രക്കാരനും ഡ്രൈവർക്കൊപ്പം കൂടി.

യാത്രക്കാരിലൊരാൾ ഡാൻസിന്റെ വീഡിയോ എടുത്ത് യൂട്യൂബിലിട്ടതോടെയാണ് കാൻഡമറിന് പണികിട്ടിയത്. വീഡിയോ വൈറലായതോടെ പോലീസ് കേസെടുത്തു. സംഭവത്തിൽ കാൻഡമർ മാപ്പ് പറഞ്ഞിട്ടുണ്ട്. ആദ്യമായാണ് ഇങ്ങനെ ഉണ്ടാകുന്നതെന്നും ഇനി ആവർത്തിക്കില്ലെന്നും അയാൾ പറഞ്ഞു. റോഡിൽ വാഹനങ്ങൾ അധികം ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമായിരുന്നു ഡാൻസ് ചെയ്തതെന്നും കാൻഡമർ പറഞ്ഞതായി ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നുണ്ട്.