ലണ്ടൻ നഗരത്തിലൂടെ ക്യാമറയുമായി പരുന്തിന്റെ പറക്കൽ

ശരീരത്തിൽ ഘടിപ്പിച്ച ക്യാമറയുമായി ലണ്ടനിലെ ആകാശ കാഴ്ചകളിലൂടെ വട്ടമിട്ട് പറക്കുന്ന പരുന്ത്. ഡാർചൻ എന്ന പേരായ പരുന്താണ് ദൃശ്യങ്ങൾ പകർത്താൻ ലണ്ടനിലെ ചരിത്രപ്രസിദ്ധമായ സ്ഥലങ്ങളിലൂടെ പറന്നത്.
 | 
ലണ്ടൻ നഗരത്തിലൂടെ ക്യാമറയുമായി പരുന്തിന്റെ പറക്കൽ

 

ലണ്ടൻ: ശരീരത്തിൽ ഘടിപ്പിച്ച ക്യാമറയുമായി ലണ്ടനിലെ ആകാശ കാഴ്ചകളിലൂടെ വട്ടമിട്ട് പറക്കുന്ന പരുന്ത്. ഡാർചൻ എന്ന പേരായ പരുന്താണ് ദൃശ്യങ്ങൾ പകർത്താൻ ലണ്ടനിലെ ചരിത്രപ്രസിദ്ധമായ സ്ഥലങ്ങളിലൂടെ പറന്നത്. ഇൻർനാഷണൽ യൂണിയൻ ഓഫ് കൺസർവേഷൻ ഓഫ് നേച്ചർ പ്രസിദ്ധപ്പെടുത്തിയുട്ടുള്ള റെഡ് ലിസ്റ്റിന്റെ 50-ാം വാർഷികവുമായി ബന്ധപ്പെട്ടായിരുന്നു ഇത്. വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ ലിസ്റ്റാണ് റെഡ് ലിസ്റ്റ് എന്ന പേരിൽ അറിയപ്പെടുന്നത്.

ഫ്രാൻസിൽ നിന്നാണ് ഈ പരുന്തിനെ കൊണ്ടുവന്നത്. സോണി ആക്ഷൻ കാം മിനിയുമായി സെപ്റ്റംബറിൽ ഫ്രാൻസിന്റെ വിശാലമായ ആകാശത്തിലൂടെയും പരുന്ത് പറന്നിരുന്നു. വീഡിയോ താഴെ കാണാം.