ഒരു മാസം പ്രായമുള്ള കുഞ്ഞിനെ മർദ്ദിച്ച് അച്ഛൻ ഫേസ്ബുക്കിൽ ചിത്രമിട്ടു

ഒരു മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ മർദ്ദിച്ച് കുഞ്ഞിന്റെ ചിത്രം ഫേസ്ബുക്കിലിട്ട അച്ഛൻ അറസ്റ്റിലായതായി റിപ്പോർട്ട്. ഫ്രഞ്ച് സ്വദേശിയായ യുവാവിനെതിരെയാണു കേസെടുത്തത്. മകൻ നിർത്താതെ കരഞ്ഞതിനെ തുടർന്നാണ് അടിച്ചതെന്നും വെറുതെ ഒരു തമാശയ്ക്കാണ് ചിത്രം ഫേസ്ബുക്കിലിട്ടതെന്നുമാണ് ഇയാൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്.
 | 
ഒരു മാസം പ്രായമുള്ള കുഞ്ഞിനെ മർദ്ദിച്ച് അച്ഛൻ ഫേസ്ബുക്കിൽ ചിത്രമിട്ടു

ലണ്ടൻ: ഒരു മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ മർദ്ദിച്ച് കുഞ്ഞിന്റെ ചിത്രം ഫേസ്ബുക്കിലിട്ട അച്ഛൻ അറസ്റ്റിലായതായി റിപ്പോർട്ട്. ഫ്രഞ്ച് സ്വദേശിയായ യുവാവിനെതിരെയാണു കേസെടുത്തത്. മകൻ നിർത്താതെ കരഞ്ഞതിനെ തുടർന്നാണ് അടിച്ചതെന്നും വെറുതെ ഒരു തമാശയ്ക്കാണ് ചിത്രം ഫേസ്ബുക്കിലിട്ടതെന്നുമാണ് ഇയാൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്.

ഫേസ്ബുക്കിൽ പ്രചരിച്ച ചിത്രത്തിൽ അസ്വാഭാവികത തോന്നിയ സുഹൃത്തുക്കളിലൊരാളാണ് സംഭവം പോലീസിനെ അറിയിച്ചത്. ഇത്രയും ഗൗരവമേറിയ സംഭവം മറച്ചുവച്ചതിന്റെ പേരിൽ കുഞ്ഞിന്റെ അമ്മക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം പോലീസിലറിയിച്ചാൽ ഭർത്താവ് തന്നെ ഉപേക്ഷിക്കുമോ എന്ന് ഭയന്നാണ് ഇവർ വിവരം പുറത്ത് പറയാതിരുന്നതെന്നാണ് പോലീസ് പറഞ്ഞത്.