കൗമാരക്കാരികളുടെ കുളി ക്യാമറയിൽ പകർത്തിയ സൈനികന് തടവ്

കൗമാരക്കാരികളുടെ കുളി ക്യാമറയിൽ പകർത്തിയ സൈനികന് തടവ് ശിക്ഷ. അതേസമയം ഇയാളുടെ സേവനം പരിഗണിച്ച് സേനയിൽ തുടരാമെന്നും കോടതി വ്യക്തമാക്കി. ഇറാഖ് യുദ്ധകാലത്ത് മികച്ച സേവനത്തിനുളള അംഗീകാരം നേടിയ മാത്യു വാൾട്ടേഴ്സ് എന്ന 37കാരനായ സൈനികനാണ് വിവാദത്തിൽ കുടുങ്ങിയിരിക്കുന്നത്.
 | 
കൗമാരക്കാരികളുടെ കുളി ക്യാമറയിൽ പകർത്തിയ സൈനികന് തടവ്

 

ലണ്ടൻ: കൗമാരക്കാരികളുടെ കുളി ക്യാമറയിൽ പകർത്തിയ സൈനികന് തടവ് ശിക്ഷ. അതേസമയം ഇയാളുടെ സേവനം പരിഗണിച്ച് സേനയിൽ തുടരാമെന്നും കോടതി വ്യക്തമാക്കി. ഇറാഖ് യുദ്ധകാലത്ത് മികച്ച സേവനത്തിനുളള അംഗീകാരം നേടിയ മാത്യു വാൾട്ടേഴ്‌സ് എന്ന 37കാരനായ സൈനികനാണ് വിവാദത്തിൽ കുടുങ്ങിയിരിക്കുന്നത്. 12നും പതിനാറും വയസുളള പെൺകുട്ടികളുടെ കുളി ദൃശ്യങ്ങളാണ് ഇയാൾ ക്യാമറയിലാക്കിയത്.

മൂന്ന് വർഷത്തേക്കാണ് ഇയാളെ ക്രൗൺ കോർട്ട് ശിക്ഷിച്ചിരിക്കുന്നത്. ലൈംഗികത്തടവുകാർക്കൊപ്പമാകും ഇയാളെ പാർപ്പിക്കുക. ഇറാനിലെയും അഫ്ഗാനിലെയും അധിനിവേശ കാലത്ത് അവിടെ സേവനമനുഷ്ഠിച്ചിരുന്ന ഇയാൾ യുദ്ധാനന്തര മാനസിക സമ്മർദ്ദം മൂലം മാനസിക ആരോഗ്യ ചികിത്സയിലായിരുന്നു.