കുഴൽപ്പണ ഇടപാട്: മലയാളി ഡോക്ടർ ദമ്പതികൾക്ക് ഇംഗ്ലണ്ടിൽ ജയിൽ ശിക്ഷ

കുഴൽപ്പണ ഇടപാടിൽ മലയാളി ഡോക്ടർ ദമ്പതികൾക്ക് ഇംഗ്ലണ്ടിൽ ജയിൽ ശിക്ഷ. കഴിഞ്ഞ ഓഗസ്റ്റിൽ യു.കെ പോലീസിന്റെ പിടിയിലായ കൊടുങ്ങല്ലൂർ സ്വദേശി സക്കീർ അഹമ്മദിനും ഭാര്യ മഞ്ജുളയ്ക്കുമാണ് ബ്രാഡ്ഫോർഡ് ക്രൗൺ കോടതി ശിക്ഷ വിധിച്ചത്. സക്കീറിന് ഒൻപത് വർഷവും മഞ്ജുളയ്ക്ക് മൂന്ന് വർഷവുമാണ് തടവ്. കൂട്ടു പ്രതിയായ മുഹമ്മദ് ഇബ്രാറിന് മൂന്ന് വർഷം തടവും കോടതി വിധിച്ചു. 35 കോടിയുടെ കുഴൽപ്പണ ഇടപാടിലാണ് ഇവരെ അറസ്റ്റ് ചെയതത്.
 | 
കുഴൽപ്പണ ഇടപാട്: മലയാളി ഡോക്ടർ ദമ്പതികൾക്ക് ഇംഗ്ലണ്ടിൽ ജയിൽ ശിക്ഷ

ലണ്ടൻ: കുഴൽപ്പണ ഇടപാടിൽ മലയാളി ഡോക്ടർ ദമ്പതികൾക്ക് ഇംഗ്ലണ്ടിൽ ജയിൽ ശിക്ഷ. കഴിഞ്ഞ ഓഗസ്റ്റിൽ യു.കെ പോലീസിന്റെ പിടിയിലായ കൊടുങ്ങല്ലൂർ സ്വദേശി സക്കീർ അഹമ്മദിനും ഭാര്യ മഞ്ജുളയ്ക്കുമാണ് ബ്രാഡ്‌ഫോർഡ് ക്രൗൺ കോടതി ശിക്ഷ വിധിച്ചത്. സക്കീറിന് ഒൻപത് വർഷവും മഞ്ജുളയ്ക്ക് മൂന്ന് വർഷവുമാണ് തടവ്. കൂട്ടു പ്രതിയായ മുഹമ്മദ് ഇബ്രാറിന് മൂന്ന് വർഷം തടവും കോടതി വിധിച്ചു. 35 കോടിയുടെ കുഴൽപ്പണ ഇടപാടിലാണ് ഇവരെ അറസ്റ്റ് ചെയതത്. മഞ്ജുള 14 കോടിയുടെയും ഇബ്രാർ ഒന്നര കോടിയുടെയും ഇടപാടുകളാണ് നടത്തിയത്.

കൊടുങ്ങല്ലൂരിലെ സമ്പന്ന കുടുംബാംഗമാണ് ശിക്ഷിക്കപ്പെട്ട സക്കീർ. വ്യാജ കമ്പനികളുടെ പേരിൽ യു.കെയിൽ നിന്ന് ചൈന, സിംഗപ്പൂർ, ഹോംഗ് കോംഗ്, ദുബായ്, ഇന്ത്യ എന്നിവിടങ്ങളിലേക്ക് കുഴൽപ്പണം കൈമാറ്റം ചെയ്തുവെന്നാണ് ഇരുവരുടെയും പേരിലുള്ള കേസ്. ഒരു മാസം നീണ്ട് നിന്ന വിചാരണക്കൊടുവിലാണ് കോടതി ശിക്ഷ വിധിച്ചത്. 2010 ജനുവരി ഒന്നിനും 2011 ഏപ്രിൽ രണ്ടിനും ഇടയിലാണ് ഇവർ ഇടപാടുകൾ നടത്തിയത്. യു.കെയിൽ നിന്ന് എസ്‌തോണിയയിലേക്ക് ഒളിച്ച് കടന്ന സക്കീറിനെ കഴിഞ്ഞ വർഷമാണ് പോലീസ് പിടികൂടിയത്.

ബ്രോഡ്‌ഫോർഡിലെ സെന്റ് ലൂക്ക ആശുപത്രിയിലെ ട്രെയിനി ഡോക്ടറായിരുന്നു സക്കീർ. മംഗലാപുരം സ്വദേശിയാണ് മഞ്ജുള.