പൗരത്വ നിയമ ഭേദഗതി; ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധം

പൗരത്വ നിയമ ഭേദഗതിക്കെതിരെ ലണ്ടനിലും പ്രതിഷേധം.
 | 
പൗരത്വ നിയമ ഭേദഗതി; ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധം

ലണ്ടന്‍: പൗരത്വ നിയമ ഭേദഗതിക്കെതിരെ ലണ്ടനിലും പ്രതിഷേധം. ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസിന് മുന്നില്‍ ശനിയാഴ്ചയാണ് പ്രതിഷേധം നടന്നത്. ബ്രിട്ടനിലെ അസമീസ് സമൂഹമാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പൗരത്വ നിയമ ഭേദഗതി ഉപേക്ഷിക്കുക, ജനാധിപത്യം സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടായിരുന്നു പ്രതിഷേധം. മോദി സര്‍ക്കാര്‍ പരാജയമാണെന്നും പ്രകടനത്തില്‍ പ്രസംഗിച്ചവര്‍ പറഞ്ഞു.

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുകെ ചാപ്റ്ററിന്റെ നേതൃത്വത്തിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മയുടെ വര്‍ദ്ധനവ്, കാര്‍ഷിക രംഗത്തെ പ്രശ്‌നങ്ങള്‍, ഭിന്നിപ്പുണ്ടാക്കുന്ന രാഷ്ട്രീയം എന്നിവയ്‌ക്കെതിരെയാണ് പ്രതിഷേധമെന്ന് ഐഒസി യുകെ അറിയിച്ചു. പൗരത്വ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ തീ കൊളുത്തിയിരിക്കുകയാണ് ബില്ലെന്നും സംഘടന പറഞ്ഞു.