ശോഭനയുടെ നൃത്ത ശിൽപം ‘കൃഷ്ണ’ ലെസ്റ്റർ അഥീനയിലും

മലയാളത്തിന്റെ പ്രിയ നടിയും നർത്തകിയുമായ ശോഭനയുടെ നൃത്തശിൽപം 'കൃഷ്ണ' ലെസ്റ്റർ അഥീനയിലും എത്തുന്നു. 2015 മെയ് 29ന് ലെസ്റ്ററിലെ പ്രശസ്തമായ അഥീന ഹാളിലും പരിപാടി അരങ്ങേറും. മെയ് 27 ന് ലണ്ടൻ വാറ്റ്ഫോർഡ് കൊളോസിയത്തിലും, 28ന് സെൻട്രൽ ലണ്ടനിൽ റസ്സൽ സ്ക്വയരിനടുത്ത് ലോഗൻ ഹാളിലുമാണ് മറ്റിടങ്ങളിൽ പരിപാടി നടക്കുന്നത്.
 | 

ശോഭനയുടെ നൃത്ത ശിൽപം ‘കൃഷ്ണ’ ലെസ്റ്റർ അഥീനയിലും
മലയാളത്തിന്റെ പ്രിയ നടിയും നർത്തകിയുമായ ശോഭനയുടെ നൃത്തശിൽപം ‘കൃഷ്ണ’ ലെസ്റ്റർ അഥീനയിലും എത്തുന്നു. 2015 മെയ് 29ന് ലെസ്റ്ററിലെ പ്രശസ്തമായ അഥീന ഹാളിലും പരിപാടി അരങ്ങേറും. മെയ് 27 ന് ലണ്ടൻ വാറ്റ്‌ഫോർഡ് കൊളോസിയത്തിലും, 28ന് സെൻട്രൽ ലണ്ടനിൽ റസ്സൽ സ്‌ക്വയരിനടുത്ത് ലോഗൻ ഹാളിലുമാണ് മറ്റിടങ്ങളിൽ പരിപാടി നടക്കുന്നത്.

നാൽപതു ദിവസം നീണ്ടുനിൽക്കുന്ന യു എസ് സന്ദർശനത്തിലാണ് ഇപ്പോൾ ശോഭനയും 16 അംഗ സംഘവും. 29 നു ഇംഗ്ലണ്ട് സന്ദർശനം പൂർത്തിയാക്കി 30ന് സ്വിറ്റ്‌സർലണ്ടിലെ സുറിച്ചിലെ പരിപാടിക്ക് സംഘം യാത്രയാകും.  ലണ്ടനിലെ പ്രമുഖ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനങ്ങളായ വേദഗ്രാമും (www.vedagram.uk) ഇന്ത്യനൗ (www.indianow.co.uk) മാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇവരുടെ വെബ്‌സൈറ്റുകളിൽ നിന്നും ടിക്കറ്റുകൾ ലഭ്യമാണ്.

ഹൈ വിക്കമിലെ റയാൻ നൈനാൻ ചിൽഡ്രൻസ് ചാരിറ്റിയാണ് ചാരിറ്റി പാർട്ണർ (www.rncc.org.uk). 2014 ഫെബ്രുവരിയിൽ ബ്രെയിൻ റ്റിയുമർ മൂലം അന്തരിച്ച റയൻ നൈനാന്റെ സ്മരണാർഥമാണ് റയാൻ നൈനാൻ ചിൽഡ്രൻസ് ചാരിറ്റി പ്രവർത്തനം ആരംഭിച്ചത്.

വർഷങ്ങൾ നീണ്ട പരിശീലനത്തെ തുടർന്നാണ് ഇംഗ്ലീഷ് ഭാഷയിലുള്ള നൃത്തശിൽപം ശോഭന ചിട്ടപ്പെടുത്തിയത്. കൃഷ്ണനാകുന്നത് ശോഭനയാണ്. മകൾ നാരായണിയടക്കം 16 ഓളം കലാകാരികൾ വേദിയിൽ അണിനിരക്കും.

പതിവ് നൃത്തരൂപത്തിലല്ല ശോഭന കൃഷ്ണയെ ഒരുക്കിയിരിക്കുന്നത്. പൗരാണിക നൃത്തചാരുത മുതൽ ബോളിവുഡ് സിനിമകളിലെ നൃത്തത്തിന്റെ സാദ്ധ്യതകൾ വരെ കൃഷ്ണയിൽ ഇഴചേർക്കപ്പെട്ടിരിക്കുന്നു. നൃത്തത്തോടൊപ്പം സംഭാഷണങ്ങളുമുണ്ട്. ശ്രീകൃഷ്ണ ചരിത്രം ഇന്ത്യൻ ഭാഷകളിൽ എത്തിയിട്ടുണ്ടെങ്കിലും ഇംഗ്ലീഷിൽ ആദ്യത്തെ നൃത്ത സംഗീത നാടകമാണ് കൃഷ്ണ.

കർണ്ണാടിക് ക്ലാസിക്കൽ സംഗീതത്തോടൊപ്പം ഹിന്ദി, തമിഴ് ,മലയാളം സംഗീതവും ഇടകലർന്ന പശ്ചാത്തല സംഗീതമാണ് കൃഷ്ണയുടേത്. എ.ആർ. റഹ്മാൻ ഈണമിട്ട പ്രശസ്ത ഗാനങ്ങളാണ് കൃഷ്ണയിൽ ഉപയോഗിച്ചിരിക്കുന്നത്. ഓസ്‌കാർ ജേതാവ് റസൂൽ പൂക്കുട്ടി ശബ്ദമിശ്രണം നടത്തിയിരിക്കുന്നു. പ്രശസ്ത സിനിമാതാരങ്ങളാണ് കൃഷ്ണയിലെ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയിരിക്കുന്നത്.

അർജുനന് സൂര്യയും, രാധയ്ക്ക് കൊങ്കണ സെന്നും, ഗാന്ധാരിക്ക് ശബാന ആസ്മിയും, ദ്രൗപദിക്ക് ശോഭനയും ശബ്ദം നല്കിയപ്പോൾ ആൻഡ്രിയ ജെറീമിയ, സുകുമാരി, പ്രഭു, രാധ എന്നിവർ കൃഷ്ണയിലെ മറ്റ് കഥാപാത്രങ്ങൾക്ക് ശബ്ദമേകി. നവരസങ്ങളും ഭാവങ്ങളുംമിന്നിമറയുന്ന ‘കൃഷ്ണ’ ഇംഗ്ലണ്ട് ലെ പ്രേക്ഷകർക്ക് ഒരു പുതുപുത്തൻ ദൃശ്യാനുഭവം പകരും.

കൂടുതൽ വിവരങ്ങൾക്ക് ആഷ മാത്യു 07886530031, അരുണ നായർ 07780111475