ശോഭനയുടെ നൃത്തശിൽപം ‘കൃഷ്ണ’ ലണ്ടനിൽ അരങ്ങേറും

മലയാളത്തിന്റെ പ്രിയ നടിയും നർത്തകിയുമായ ശോഭനയുടെ നൃത്തശിൽപം ‘കൃഷ്ണ’ ലണ്ടനിലെത്തുന്നു. 2015 മെയ് 27ന് ലണ്ടൻ വാറ്റ്ഫോർഡ് കൊളോസിയത്തിലും, 28ന് സെൻട്രൽ ലണ്ടനിൽ റസ്സൽ സ്ക്വയരിനടുത്ത് ലോഗൻ ഹാളിലുമാണ് പരിപാടി നടക്കുന്നത്. ലണ്ടൻനിലെ പ്രമുഖ ഇവന്റ് മാനേജ്മെന്റ് സ്ഥാപനങ്ങളായ വേദഗ്രാമും (www.vedagram.uk ) ഇന്ത്യ നൗവുമാണ് (www.indianow.co.uk ) പരിപാടി സംഘടിപ്പിക്കുന്നത്. ഹൈ വിക്കമിലെ റയാൻ നൈനാൻ ചിൽഡ്രൻസാണ് ചാരിറ്റി പാർട്ണർ (www.rncc.org.uk ). 2014 ഫെബ്രുവരിയിൽ ബ്രെയിൻ ട്യുമർ മൂലം അന്തരിച്ച റയൻ നൈനാന്റെ
 | 
ശോഭനയുടെ നൃത്തശിൽപം ‘കൃഷ്ണ’ ലണ്ടനിൽ അരങ്ങേറും

 

മലയാളത്തിന്റെ പ്രിയ നടിയും നർത്തകിയുമായ ശോഭനയുടെ നൃത്തശിൽപം ‘കൃഷ്ണ’ ലണ്ടനിലെത്തുന്നു. 2015 മെയ് 27ന് ലണ്ടൻ വാറ്റ്‌ഫോർഡ് കൊളോസിയത്തിലും, 28ന് സെൻട്രൽ ലണ്ടനിൽ റസ്സൽ സ്‌ക്വയരിനടുത്ത് ലോഗൻ ഹാളിലുമാണ് പരിപാടി നടക്കുന്നത്. ലണ്ടൻനിലെ പ്രമുഖ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനങ്ങളായ വേദഗ്രാമും (www.vedagram.uk ) ഇന്ത്യ നൗവുമാണ് (www.indianow.co.uk ) പരിപാടി സംഘടിപ്പിക്കുന്നത്.

ഹൈ വിക്കമിലെ റയാൻ നൈനാൻ ചിൽഡ്രൻസാണ് ചാരിറ്റി പാർട്ണർ (www.rncc.org.uk ). 2014 ഫെബ്രുവരിയിൽ ബ്രെയിൻ ട്യുമർ മൂലം അന്തരിച്ച റയൻ നൈനാന്റെ സ്മരണാർഥമാണ് റയാൻ നൈനാൻ ചിൽഡ്രൻസ് ചാരിറ്റി പ്രവർത്തനം ആരംഭിച്ചത്.

വർഷങ്ങൾ നീണ്ട പരിശീലനത്തെ തുടർന്നാണ് ഇംഗ്ലീഷ് ഭാഷയിലുള്ള നൃത്തശിൽപം ശോഭന ചിട്ടപ്പെടുത്തിയത്. കൃഷ്ണനാകുന്നത് ശോഭനയാണ്. മകൾ നാരായണിയടക്കം 16 ഓളം കലാകാരികൾ വേദിയിൽ അണിനിരക്കും. പതിവ് നൃത്തരൂപത്തിലല്ല ശോഭന കൃഷ്ണയെ ഒരുക്കിയിരിക്കുന്നത്. പൗരാണിക നൃത്തചാരുത മുതൽ ബോളിവുഡ് സിനിമകളിലെ നൃത്തത്തിന്റെ സാദ്ധ്യതകൾ വരെ കൃഷ്ണയിൽ ഇഴചേർക്കപ്പെട്ടിരിക്കുന്നു.

മഥുരാപുരിയും വൃന്ദാവനവും കുരുക്ഷേത്രവുമൊക്കെ അനുഭവ വേദ്യമാകുന്നതാണ് കൃഷ്ണയുടെ പശ്ചാത്തല സംവിധാനം. നൃത്തത്തോടൊപ്പം സംഭാഷണങ്ങളുമുണ്ട്. ശ്രീകൃഷ്ണ ചരിത്രം ഇന്ത്യൻ ഭാഷകളിൽ എത്തിയിട്ടുണ്ടെങ്കിലും ഇംഗ്ലീഷിൽ ആദ്യത്തെ നൃത്ത സംഗീത നാടകമാണ് കൃഷ്ണ. കർണ്ണാടിക് ക്ലാസിക്കൽ സംഗീതത്തോടൊപ്പം ഹിന്ദി, മലയാളം സംഗീതവും ഇടകലർന്ന പശ്ചാത്തല സംഗീതമാണ് കൃഷ്ണയുടേത്.

എ.ആർ. റഹ്മാൻ ഈണമിട്ട പ്രശസ്ത ഗാനങ്ങളാണ് കൃഷ്ണയിൽ ഉപയോഗിച്ചിരിക്കുന്നത്. ഓസ്‌കാർ ജേതാവ് റസൂൽ പൂക്കുട്ടി ശബ്ദമിശ്രണം നടത്തിയിരിക്കുന്നു. പ്രശസ്ത സിനിമാതാരങ്ങളാണ് കൃഷ്ണയിലെ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയിരിക്കുന്നത്. അർജുനന് സൂര്യയും, രാധയ്ക്ക് കൊങ്കണ സെന്നും, ഗാന്ധാരിക്ക് ശബാന ആസ്മിയും, ദ്രൗപദിക്ക് ശോഭനയും ശബ്ദം നല്കിയപ്പോൾ ആൻഡ്രിയ ജെറീമിയ, സുകുമാരി, പ്രഭു, രാധ എന്നിവർ കൃഷ്ണയിലെ മറ്റ് കഥാപാത്രങ്ങൾക്ക് ശബ്ദമേകി.

കൂടുതൽ വിവരങ്ങൾക്ക് ആഷ മാത്യു 07886530031, അരുണ നായർ 07780111475