ബ്രിട്ടണിലെ മലയാളി ആരോഗ്യപ്രവർത്തകർ ജാഗ്രതൈ

മലയാളികളായ നഴ്സുമാർക്കും ഡോക്ടർമാർക്കും സോഷ്യൽവർക്കർമാർക്കും ആശങ്കയുണ്ടാക്കുന്ന ഒരു നിയമം ബ്രിട്ടണിൽ വരാൻ പോകുന്നുവെന്ന് റിപ്പോർട്ട്. ആരോഗ്യമേഖലയിലെ 32 വിവിധ തസ്തികയിൽ ജോലിയെടുക്കുന്നവരെ ഒറ്റനിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാനാണ് ബ്രിട്ടീഷ് ആരോഗ്യമന്ത്രാലയത്തിന്റെ ശ്രമം. ഇതിനായി ഹെൽത്ത് ആന്റ് സോഷ്യൽ കെയർ റഗുലേഷൻ എന്ന പേരിൽ ലോ കമ്മീഷൻ കഴിഞ്ഞ ദിവസം ഡ്രാഫ്റ്റ് ബിൽ പുറത്തിറക്കിയെന്നാണ് സൂചന. ഇത് പ്രകാരം നഴ്സിംഗ് ആൻഡ് മിഡ് വൈഫറി കൗൺസിൽ,ബ്രിട്ടീഷ് മെഡിക്കൽ കൗൺസിൽ തുടങ്ങിയ ബോഡികൾ പോലും പുതിയ സംവിധാനത്തിന്റെ ഭാഗമാകും. വ്യക്തമായി ഇംഗ്ലീഷ് സംസാരിക്കാൻ സാധിക്കുന്നില്ലെന്ന് സ്ഥാപനങ്ങളുടെ മാനേജർമാർക്ക് ബോധ്യമായാൽ പോലും ജോലി ചെയ്യാനുളള അവകാശം റദ്ദ് ചെയ്യാൻ പുതിയ ബോഡിയ്ക്ക് അവകാശമുണ്ട്.
 | 
ബ്രിട്ടണിലെ മലയാളി ആരോഗ്യപ്രവർത്തകർ ജാഗ്രതൈ

ബ്രിട്ടൺ : മലയാളികളായ നഴ്‌സുമാർക്കും ഡോക്ടർമാർക്കും സോഷ്യൽവർക്കർമാർക്കും ആശങ്കയുണ്ടാക്കുന്ന ഒരു നിയമം ബ്രിട്ടണിൽ വരാൻ പോകുന്നുവെന്ന് റിപ്പോർട്ട്. ആരോഗ്യമേഖലയിലെ 32 വിവിധ തസ്തികയിൽ ജോലിയെടുക്കുന്നവരെ ഒറ്റനിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാനാണ് ബ്രിട്ടീഷ് ആരോഗ്യമന്ത്രാലയത്തിന്റെ ശ്രമം. ഇതിനായി ഹെൽത്ത് ആന്റ് സോഷ്യൽ കെയർ റഗുലേഷൻ എന്ന പേരിൽ ലോ കമ്മീഷൻ കഴിഞ്ഞ ദിവസം ഡ്രാഫ്റ്റ് ബിൽ പുറത്തിറക്കിയെന്നാണ് സൂചന. ഇത് പ്രകാരം നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കൗൺസിൽ,ബ്രിട്ടീഷ് മെഡിക്കൽ കൗൺസിൽ തുടങ്ങിയ ബോഡികൾ പോലും പുതിയ സംവിധാനത്തിന്റെ ഭാഗമാകും. വ്യക്തമായി ഇംഗ്ലീഷ് സംസാരിക്കാൻ സാധിക്കുന്നില്ലെന്ന് സ്ഥാപനങ്ങളുടെ മാനേജർമാർക്ക് ബോധ്യമായാൽ പോലും ജോലി ചെയ്യാനുളള അവകാശം റദ്ദ് ചെയ്യാൻ പുതിയ ബോഡിയ്ക്ക് അവകാശമുണ്ട്.

ഡോക്ടർമാർക്കും നഴ്‌സുമാർക്കും ദന്തരോഗവിദഗ്ദ്ധർക്കും ഫാർമസിസ്റ്റുകൾക്കും ഒപ്റ്റീഷ്യൻമാർക്കുമൊക്കെ ഈ നിയമം ബാധകമാകും. ഭാഷാ പ്രാവീണ്യമില്ലായ്മ ചികിത്സയ്ക്ക് തടസമാകും എന്ന് കണക്കാക്കിയാകും ജീവനക്കാരെ ഒഴിവാക്കുക. ആദ്യമായാണ് ഇത്തരമൊരു നിർദേശം ബ്രിട്ടണിൽ ഉയരുന്നത്.

രോഗിയോട് ശരിയായി ആശയവിനിമയം നടത്താൻ ആരോഗ്യപ്രവർത്തകർക്ക് കഴിഞ്ഞില്ലെങ്കിൽ മെച്ചപ്പെട്ട ചികിത്സയും പരിചരണവും നൽകാനാകില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ബിൽ വന്നിട്ടുളളത്. 2008ൽ ജർമൻകാരനായ ഡോ.ഡാനിയേൽ ഉബാനിയുടെ ചികിത്സാപ്പിഴവിനെ തുടർന്ന് കേംബ്രിഡ്ജിൽ ഡേവിഡ് എന്ന 70കാരൻ മരിച്ചതിനെ തുടർന്നാണ് ഇത്തരമൊരു നിയമത്തിന്റെ ആവശ്യകതയെക്കുറിച്ച് ഭരണകൂടത്തെ ചിന്തിപ്പിച്ചത്.

ഏതായാലും ബ്രിട്ടണും അമേരിക്കയും ഒക്കെ മുന്നിൽ കണ്ട് കൊണ്ട് നാട്ടിൻപുറങ്ങൡ നിന്ന് വൻതുക നൽകി നഴ്‌സിംഗ് ബിരുദം സമ്പാദിക്കുന്ന കുട്ടികൾ ആദ്യം ഇംഗ്ലീഷ് ക്ലാസിൽ ചേരണമെന്ന് തന്നെയാണ് ബ്രിട്ടണിൽ നിന്നുളള ഈ വാർത്ത നൽകുന്ന വ്യക്തമായ സന്ദേശം.