വിലകൂടിയ ഫര്‍ണിച്ചര്‍ വെയിലത്തിട്ടു; വിട്ടുജോലിക്കാരിയെ മരത്തില്‍ കെട്ടിയിട്ട് തൊഴിലുടമയുടെ ക്രൂരത

ഫീലിപ്പൈന് സ്വദേശി ലൗലി അകോസ്റ്റ ബറുലോയാണ് (26) കൊടിയ പീഢനത്തിന് ഇരയായിരിക്കുന്നത്.
 | 
വിലകൂടിയ ഫര്‍ണിച്ചര്‍ വെയിലത്തിട്ടു; വിട്ടുജോലിക്കാരിയെ മരത്തില്‍ കെട്ടിയിട്ട് തൊഴിലുടമയുടെ ക്രൂരത

റിയാദ്: വിലകൂടിയ ഫര്‍ണിച്ചര്‍ വെയിലത്തിട്ടുവെന്ന് ആരോപിച്ച് വീട്ടുജോലിക്കാരിയെ വെയിലത്ത് മരത്തില്‍ കെട്ടിയിട്ട് തൊഴിലുടമയുടെ ക്രൂരത. സൗദി അറേബ്യയിലാണ് സംഭവം. മറ്റു ജോലിക്കാര്‍ പകര്‍ത്തിയ ക്രൂരതയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. തൊഴിലുടമയ്‌ക്കെതിരെ നിയമനടപടിയുണ്ടായേക്കും. ഫീലിപ്പൈന്‍ സ്വദേശി ലൗലി അകോസ്റ്റ ബറുലോയാണ് (26) കൊടിയ പീഢനത്തിന് ഇരയായിരിക്കുന്നത്.

മെയ് 9നാണ് സംഭവം നടക്കുന്നത്. ധനികരായ സൗദി സ്വദേശിയുടെ വീട്ടില്‍ വര്‍ഷങ്ങളായി വിട്ടുജോലിയെടുത്ത് വരികയായിരുന്നു ലൗലി. വിലകൂടിയ ഫര്‍ണിച്ചറുകള്‍ വൃത്തിയാക്കുന്നതിന്റെ ഭാഗമായി ലൗലി വെയിലത്തിട്ടിരുന്നു. എന്നാല്‍ ഫര്‍ണിച്ചറുകള്‍ വെയിലത്തിട്ടാല്‍ നിറം മങ്ങുമെന്നാരോപിച്ച് തൊഴിലുടമ രംഗത്ത് വന്നു. തുടര്‍ന്ന് ലൗലിയുടെ കൈകാലുകള്‍ ബന്ധിച്ച് വീട്ടിലെ പൂന്തോട്ടത്തിലുള്ള മരത്തോട് ചേര്‍ത്ത് കെട്ടിയിട്ടിട്ടു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മറ്റു ജോലിക്കാര്‍ ഇത് സമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. ഇതോടെ വിഷയത്തില്‍ ഫിലിപ്പൈന്‍സ് എംബസി ഇടപെട്ടു. ലൗലിയെ വീട്ടില്‍ നിന്ന് മോചിപ്പിച്ച് സ്വദേശത്തേക്ക് തിരികെയെത്തിച്ചതായി എംബസി അധികൃതര്‍ വ്യക്തമാക്കി. തന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ജീവനക്കാരുടെ ജീവന്‍ അപകടത്തിലാണന്ന് ലൗലി പിന്നീട് പ്രതികരിച്ചു.