ഉംറ ചെയ്തു മടങ്ങിയ കണ്ണൂര്‍ സ്വദേശിയായ നാല് വയസുകാരന്‍ വിമാനത്തില്‍വെച്ച് മരിച്ചു

കുടുംബത്തോടപ്പം ഉംറ ചെയ്തു മടങ്ങവെ നാല് വയസുകാരന് വിമാനത്തില്വെച്ച് മരണപ്പെട്ടു. കണ്ണൂര് സ്വദേശിയായ യഹിയ പുതിയപുരയിലാണ് അപസ്മാരത്തെ തുടര്ന്ന് ഒമാന് എയര് വിമാനത്തില് വെച്ച് മരണപ്പെട്ടത്. ജിദ്ദയില് നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട വിമാനം യഹിയക്ക് ആരോഗ്യ പ്രശ്നങ്ങള് കണ്ടതോടെ അബുദാബിയില് അടിയന്തരമായി ഇറക്കി. കുട്ടിയെ ഉടന് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. നിയമ നടപടികള് പൂര്ത്തിയാക്കി ഇന്നലെ തന്നെ മൃതദേഹം കണ്ണൂരിലെത്തിച്ചു.
 | 
ഉംറ ചെയ്തു മടങ്ങിയ കണ്ണൂര്‍ സ്വദേശിയായ നാല് വയസുകാരന്‍ വിമാനത്തില്‍വെച്ച് മരിച്ചു

ഷാര്‍ജ: കുടുംബത്തോടപ്പം ഉംറ ചെയ്തു മടങ്ങവെ നാല് വയസുകാരന്‍ വിമാനത്തില്‍വെച്ച് മരണപ്പെട്ടു. കണ്ണൂര്‍ സ്വദേശിയായ യഹിയ പുതിയപുരയിലാണ് അപസ്മാരത്തെ തുടര്‍ന്ന് ഒമാന്‍ എയര്‍ വിമാനത്തില്‍ വെച്ച് മരണപ്പെട്ടത്. ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട വിമാനം യഹിയക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടതോടെ അബുദാബിയില്‍ അടിയന്തരമായി ഇറക്കി. കുട്ടിയെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നലെ തന്നെ മൃതദേഹം കണ്ണൂരിലെത്തിച്ചു.

മുഹമ്മദലി, ജുബൈറ ദമ്പതികളുടെ ഇളയമകനായ യഹിയക്ക് നടക്കാനോ സംസാരിക്കാനോ ഉള്ള കഴിവില്ല. ദീര്‍ഘകാലമായി അപസ്മാര സംബന്ധിയായ രോഗങ്ങള്‍ക്ക് ചികിത്സയും തേടുന്നുണ്ട്. 12 അംഗ കുടുംബത്തോടൊപ്പമാണ് യഹിയ ഉംറ നിര്‍വ്വഹിക്കുന്നതിനായി സൗദി അറേബ്യയിലെത്തിയത്. തിങ്കളാഴ്ച്ച ജിദ്ദയില്‍ നിന്നും പുറപ്പെടുമ്പോള്‍ കുട്ടിക്ക് ചെറിയ പനി അനുഭവപ്പെട്ടിരുന്നതായി ബന്ധു പറഞ്ഞു. വിമാനം പറന്നുയര്‍ന്നതോടെ പനി കൂടി അപസ്മാരമായി മാറുകയായിരുന്നു. വിമാന ജീവനക്കാരെ ഇക്കാര്യം അറിയിച്ചതോടെ അബുദാബി എയര്‍പോര്‍ട്ടില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്താന്‍ തീരുമാനിക്കുകയും ചെയ്തു.

എന്നാല്‍ വിമാനം അബുദാബിയില്‍ ഇറങ്ങുന്നതിന് മുന്‍പ് തന്നെ കുട്ടിക്ക് ജീവന്‍ നഷ്ടമായെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ എംബസി നേരിട്ട് ഇടപെട്ട് 24 മണിക്കൂറിനകം നിയമനടപടികള്‍ പൂര്‍ത്തിയാക്കി യഹിയയുടെ മൃതദേഹം നാട്ടിലെത്തിച്ചു. യഹിയയുടെ പിതാവിന് എമര്‍ജന്‍സി വിസ നല്‍കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ എംബസിയുടെ നേരിട്ട് ഇടപെട്ടതോടെയാണ് നിയമനടപടികള്‍ വേഗം പൂര്‍ത്തിയാക്കാന്‍ സാധിച്ചത്.