വിദേശ നിക്ഷേപം വര്‍ധിപ്പിക്കാനൊരുങ്ങി ഒമാന്‍; പ്രവാസികള്‍ക്ക് വസ്തുവകകള്‍ സ്വന്തമായി വാങ്ങാം

അതേസമയം രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും വസ്തുവകകള് വാങ്ങാന് വിദേശികളായവര്ക്ക് സാധിക്കില്ല.
 | 
വിദേശ നിക്ഷേപം വര്‍ധിപ്പിക്കാനൊരുങ്ങി ഒമാന്‍; പ്രവാസികള്‍ക്ക് വസ്തുവകകള്‍ സ്വന്തമായി വാങ്ങാം

മസ്‌കറ്റ്: വിദേശ നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതിയുമായി ഒമാന്‍. പ്രവാസികളായവര്‍ക്ക് ഒമാനില്‍ വസ്തുവകകള്‍ സ്വന്തമായി വാങ്ങാനുള്ള അനുമതി നല്‍കും. ഇതിനായി പ്രത്യേക നിയമം കൊണ്ടുവരാനാണ് ഗാര്‍ഹിക മന്ത്രാലയത്തിന്റെ തീരുമാനം. അതേസമയം രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും വസ്തുവകകള്‍ വാങ്ങാന്‍ വിദേശികളായവര്‍ക്ക് സാധിക്കില്ല. ഇതിനായി പ്രത്യേക സംവിധാനം കൊണ്ടുവരാനാണ് സര്‍ക്കാര്‍ തീരുമാനം.

ഏതൊക്കെ സ്ഥലങ്ങളാണ് പുതിയ നിയമത്തിന് കീഴില്‍ വരുന്നതെന്ന് സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. വിദേശ നിക്ഷേപം പ്രത്സാഹിപ്പിക്കുന്നത് രാജ്യത്തെ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. 2002 മുതല്‍ ചില പ്രദേശങ്ങളില്‍ വിദേശികള്‍ക്ക് വസ്തുവകകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഭൂമിയും കെട്ടിടങ്ങളും വിദേശികള്‍ക്ക് സ്വന്തമായി വാങ്ങുവാന്‍ കഴിയുന്നതോടുകൂടി ധാരാളം വിദേശികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുവാന്‍ അവസരമുണ്ടാകും.