അജ്മാനില്‍ നാല് വയസുകാരന്‍ വാഷിംഗ് മെഷിനില്‍ കുടുങ്ങി മരിച്ചു

യു.എ.ഇയിലെ അജ്മാനില് നാല് വയസുകാരന് വാഷിംഗ് മെഷിനില് കുടുങ്ങി മരിച്ചു. വാഷിംഗ് മെഷിനില് കുടുങ്ങിയ കുട്ടി ശ്വാസം കിട്ടാതെയാണ് മരിച്ചതെന്നാണ് മെഡിക്കല് റിപ്പോര്ട്ട്. ഇരയുടെ പേര് വിവരങ്ങള് പോലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തില് അന്വേഷണം പുരോഗമിക്കുകയാണ്. കുട്ടിയുടെ അമ്മ വീടിന് പുറത്തു പോയ സമയത്ത് കുട്ടി വാഷിംഗ് മെഷിനീല് കുടുങ്ങി മരണപ്പെടുകയായിരുന്നുവെന്ന് അല് ഹാമിദിയ പോലീസ് സ്റ്റേഷന് ഡയറക്ടര് അറിയിച്ചു.
 | 
അജ്മാനില്‍ നാല് വയസുകാരന്‍ വാഷിംഗ് മെഷിനില്‍ കുടുങ്ങി മരിച്ചു

അജ്മാന്‍: യു.എ.ഇയിലെ അജ്മാനില്‍ നാല് വയസുകാരന്‍ വാഷിംഗ് മെഷിനില്‍ കുടുങ്ങി മരിച്ചു. വാഷിംഗ് മെഷിനില്‍ കുടുങ്ങിയ കുട്ടി ശ്വാസം കിട്ടാതെയാണ് മരിച്ചതെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. ഇരയുടെ പേര് വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കുട്ടിയുടെ അമ്മ വീടിന് പുറത്തു പോയ സമയത്ത് കുട്ടി വാഷിംഗ് മെഷിനീല്‍ കുടുങ്ങി മരണപ്പെടുകയായിരുന്നുവെന്ന് അല്‍ ഹാമിദിയ പോലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ അറിയിച്ചു.

സംഭവത്തിന്റെ വിശദവിവരങ്ങള്‍ കൂടുതല്‍ അന്വേഷണത്തിന് ശേഷം പുറത്തുവിടുമെന്നും പോലീസ് പറഞ്ഞു. കുട്ടിയുടെ അമ്മ വീടിന് പുറത്തുപോയ സമയത്താണ് ദാരുണ സംഭവം നടന്നത്. വീട്ടില്‍ പ്രായമായ അമ്മൂമ്മയും അമ്മാവനുമാണ് ഉണ്ടായിരുന്നത്. ഇവര്‍ കുട്ടി എവിടെയാണെന്ന് ശ്രദ്ധിച്ചിരുന്നില്ല. അമ്മ മടങ്ങി വന്ന സമയത്ത് കുട്ടിയെ തിരഞ്ഞെങ്കിലും കണ്ടില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വാഷിംഗ് മെഷിനില്‍ കുട്ടിയെ കണ്ടെത്തിയത്.

വാഷിംഗ് മെഷിന്‍ തുറന്നയുടന്‍ കുട്ടിയെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശ്വാസം കിട്ടാതിരുന്നതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. വാഷിംഗ് മെഷീനുള്ളില്‍ കുട്ടി കയറിയ ഉടന്‍ ഡോര്‍ അടഞ്ഞതാകാമെന്നാണ് പോലീസ് നിഗമനം. കൂടുതല്‍ അന്വേഷണം നടക്കുകയാണ്.