Friday , 22 November 2019
News Updates

യുകെയില്‍ ജിസിഎസ്ഇ ഫലങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച വിജയം നേടി മലയാളി കുട്ടികള്‍

ലണ്ടന്‍: എസ്എസ്എല്‍സിക്ക് തുല്യമായ യുകെയിലെ സെക്കന്‍ഡറി സ്‌കൂള്‍ പരീക്ഷ ജിസിഎസ്ഇയുടെ ഫലങ്ങള്‍ പ്രഖ്യാപിച്ചു. പ്രവാസി മലയാളി വിദ്യാര്‍ത്ഥികള്‍ ഇത്തവണയും മികച്ച വിജയമാണ് കരസ്ഥമാക്കിയിരിക്കുന്നത്. ഷെര്‍ബോണില്‍ നിന്നുള്ള മാനുവല്‍ ബേബി രാജ്യത്തെ 133 വിദ്യാര്‍ത്ഥികളില്‍ ഒരാളായി.

ഗ്രിഫോണ്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ മാനുവലിന് പതിനൊന്ന് വിഷയങ്ങള്‍ക്ക് ഗ്രേഡ് 9 ലഭിച്ചു. ബാര്‍നെറ്റിലെ ക്വീന്‍ എലിസബത്ത് ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ഐവിന്‍ ജോസ് എല്ലാ മെയിന്‍ വിഷയങ്ങള്‍ക്കും 9 ഗ്രേഡ് നേടി. കോട്ടയം രാമപുരം സ്വദേശിയാണ്. സട്ടനില്‍ നിന്നുള്ള അഗ്നോ കാച്ചപ്പിള്ളി ഷൈജു 10 എ സ്റ്റാറുകള്‍ നേടി.

പോണ്ടിഫ്രാക്ടിറ്റിലെ സാന്ദ്ര സജി അഞ്ച് ഡബിള്‍ എ സ്റ്റാറുകളും 3 എ സ്റ്റാറും 2 എ ഗ്രേഡുകളും നേടി. പോണ്ടിഫ്രാക്ടിറ്റിലെ സെയിന്റ് വില്‍ഫ്രഡ് കത്തോലിക്കാ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് സാന്ദ്ര. പ്രവാസി മലയാളികളുടെ കുട്ടികള്‍ പൊതുവില്‍ മികച്ച വിജയമാണ് ജിസിഎസ്ഇയില്‍ കരസ്ഥമാക്കിയിരിക്കുന്നത്.

DONT MISS