വിസിറ്റിംഗ് വിസയില്‍ ദുബായിലെത്തുന്നവര്‍ക്ക് ഇനിമുതല്‍ സൗജന്യ സിം കാര്‍ഡ്

ചെറിയ തുകയുടെ ലോക്കല് സേവനങ്ങള് കോംപ്ലിമെന്ററിയായി ഈ സിം കാര്ഡ് വഴി ഉപയോഗിക്കുകയും ചെയ്യാം.
 | 
വിസിറ്റിംഗ് വിസയില്‍ ദുബായിലെത്തുന്നവര്‍ക്ക് ഇനിമുതല്‍ സൗജന്യ സിം കാര്‍ഡ്

ദുബായ്: ഹ്രസ്വ സന്ദര്‍ശനങ്ങള്‍ക്കായി ദുബായിലെത്തുന്ന വിദേശികള്‍ക്ക് ഇനിമുതല്‍ സിം കാര്‍ഡിനായി അലയേണ്ടി വരില്ല. വിസിറ്റ്, ട്രാന്‍സിറ്റ്, വിസ ഓണ്‍ അറൈവല്‍ എന്നീ വിഭാഗങ്ങളിലായി എത്തുന്ന വിദേശികള്‍ക്ക് ഇനിമുതല്‍ വിമാനത്താവളങ്ങളില്‍ നിന്നും സൗജന്യ സിം കാര്‍ഡുകള്‍ ലഭിക്കും. ചെറിയ തുകയുടെ ലോക്കല്‍ സേവനങ്ങള്‍ കോംപ്ലിമെന്ററിയായി ഈ സിം കാര്‍ഡ് വഴി ഉപയോഗിക്കുകയും ചെയ്യാം.

കണക്ട് വിത്ത് ഹാപ്പിനസ് എന്നാണ് പുതിയ പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. യാത്രക്കാരെ സംബന്ധിച്ചിടത്തോളം സന്തോഷകരമായ പ്രഖ്യാപനമാണെന്ന് പ്രവാസികള്‍ പ്രതികരിച്ചു. ദുബായ് വിമാനത്താവളത്തില്‍ മൂന്ന് ടെര്‍മിനലുകളിലും പുതിയ പദ്ധതി പ്രകാരമുള്ള സിം കാര്‍ഡുകള്‍ ലഭ്യമാകും. ജി.സി.സി രാജ്യങ്ങളിലുള്ള പൗരന്മാര്‍ക്കും സൗകര്യം ലഭ്യമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ടെലികോം സേവന ദാതാക്കളായ ‘ഡു’വിന്റെ ടൂറിസം സിംകാര്‍ഡാണ് കോംപ്ലിമെന്ററിയായി നല്‍കുക. ജിഡിആര്‍എഫ്എ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ മറി ദുബായില്‍ വാര്‍ത്താ സമ്മേളനത്തിലാണ് പുതിയ പ്രഖ്യാപനം നടത്തിയത്. ദുബായിലെ ടൂറിസം മേഖലയില്‍ നിരവധി പദ്ധതികളാണ് ഈ വര്‍ഷം പ്രഖ്യാപിച്ചിരിക്കുന്നത്. സൗജന്യ സിം കാര്‍ഡ് പദ്ധതിയും ഇവയിലൊന്നാണെന്നാണ് റിപ്പോര്‍ട്ട്.