ഗൂഗിള്‍ പേ ആപ്ലിക്കേഷന്‍ സേവനങ്ങള്‍ ഇനി മുതല്‍ യു.എ.ഇയിലും

ഗൂഗിള് പേ ആപ്ലിക്കേഷന് സേവനങ്ങള് ഇനിമുതല് യു.എ.ഇയിലും ലഭ്യമാകും. ഇന്ത്യയിലുള്പ്പെടെ 26 രാജ്യങ്ങളില് ഗൂഗിള് പേ ആപ്ലിക്കേഷന് സേവനങ്ങള് നിലവിലുണ്ട്. ആപ്പിള് പേ, സാംസംഗ് പേ, ഫിറ്റ് ബിറ്റ് പേ തുടങ്ങി ആപ്ലിക്കേഷനുകള് നിലവില് യു.എ.ഇയിലുണ്ട്. ഒരാളുടെ അക്കൗണ്ടില് നിന്ന് എളുപ്പത്തില് പണം ട്രാന്സ്ഫര് ചെയ്യാന് ഈ ആപ്ലിക്കേഷന് സഹായിക്കും. മാസ്റ്റര്, വിസ ഡെബിറ്റ് കാര്ഡുകള് സ്വന്തമായുള്ളവര്ക്ക് ആപ്ലിക്കേഷനില് അക്കൗണ്ട് ആരംഭിക്കാവുന്നതാണ്.
 | 

ഗൂഗിള്‍ പേ ആപ്ലിക്കേഷന്‍ സേവനങ്ങള്‍ ഇനി മുതല്‍ യു.എ.ഇയിലും

ദുബായ്: ഗൂഗിള്‍ പേ ആപ്ലിക്കേഷന്‍ സേവനങ്ങള്‍ ഇനിമുതല്‍ യു.എ.ഇയിലും ലഭ്യമാകും. ഇന്ത്യയിലുള്‍പ്പെടെ 26 രാജ്യങ്ങളില്‍ ഗൂഗിള്‍ പേ ആപ്ലിക്കേഷന്‍ സേവനങ്ങള്‍ നിലവിലുണ്ട്. ആപ്പിള്‍ പേ, സാംസംഗ് പേ, ഫിറ്റ് ബിറ്റ് പേ തുടങ്ങി ആപ്ലിക്കേഷനുകള്‍ നിലവില്‍ യു.എ.ഇയിലുണ്ട്. ഒരാളുടെ അക്കൗണ്ടില്‍ നിന്ന് എളുപ്പത്തില്‍ പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ഈ ആപ്ലിക്കേഷന്‍ സഹായിക്കും. മാസ്റ്റര്‍, വിസ ഡെബിറ്റ് കാര്‍ഡുകള്‍ സ്വന്തമായുള്ളവര്‍ക്ക് ആപ്ലിക്കേഷനില്‍ അക്കൗണ്ട് ആരംഭിക്കാവുന്നതാണ്.

എമിറേറ്റ്‌സ് എന്‍.ബി.ഡി, എമിറേറ്റ്‌സ് ഇസ്ലാമിക് ബാങ്ക് തുടങ്ങിയ ബാങ്കുകളുമായിട്ടാണ് ആദ്യഘട്ടത്തില്‍ ഗൂഗിള്‍ കരാറുണ്ടാക്കിയിരിക്കുന്നത്. ആര്‍.എ.കെ ബാങ്കുമായി ഉടന്‍ കരാറുണ്ടാക്കുമെന്നും ഗൂഗിള്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. മണി ട്രാന്‍സ്ഫര്‍ എളുപ്പത്തില്‍ സാധ്യമാകുമെന്നതും ആപ്ലിക്കേഷന്റെ പ്രത്യേകതയാണ്. ഇന്ത്യയിലെ ആപ്പ് ഉപയോഗിക്കുന്നതിന് അധിക ചാര്‍ജുകളൊന്നും ഈടാക്കുന്നില്ല. സമാന പദ്ധതിയായിരിക്കും യു.എ.ഇ.യിലും നടപ്പാക്കുകയെന്നാണ് സൂചന.

അതേസമയം യു.പി.ഐ ആപ്പുകള്‍ക്ക് ഇന്ത്യയില്‍ നിയന്ത്രണം കൊണ്ടുവരാനുള്ള പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്. 20 ട്രാന്‍സാക്ഷനുകള്‍ മാത്രമാണ് ഇത്തരം ആപ്പുകള്‍ വഴി നടത്താനാവുക. യു.ഇ.എയില്‍ ഇടപാടുകള്‍ക്ക് നിയന്ത്രണമുള്ളതായി വിവരങ്ങള്‍ ലഭ്യമായിട്ടില്ല.