ഗള്‍ഫില്‍ നിന്ന് പാകിസ്ഥാനിലേക്കുള്ള ഓണ്‍ലൈന്‍ വിമാന ടിക്കറ്റ് ബുക്കിംഗ് താല്‍ക്കാലികമായി നിര്‍ത്തി

ഗള്ഫില് നിന്ന് പാകിസ്ഥാനിലേക്കുള്ള ഓണ്ലൈന് വിമാന ടിക്കറ്റ് ബുക്കിംഗ് താല്ക്കാലികമായി നിര്ത്തി. നിയന്ത്രിക്കാനാവാത്ത തിരക്കാണ് ഓണ്ലൈന് ബുക്കിംഗ് നിര്ത്താന് കാരണമായതെന്നാണ് ഖലീജ് ടൈംസ് റിപ്പോര്ട്ട്. പാകിസ്ഥാനിലെ ജെയ്ഷെ മുഹമ്മദ് തീവ്രവാദ ക്യാംപ് ഇന്ത്യന് വ്യോമസേന ആക്രമിച്ചതിന് പിന്നാലെ രൂപപ്പെട്ട അനിശ്ചിതത്വമാണ് തിരക്ക് വര്ധിക്കാന് കാരണമെന്നാണ് റിപ്പോര്ട്ടുകള്. ഇന്ത്യ ആക്രമിക്കുമെന്ന അഭ്യൂഹങ്ങള് പരന്നതോടെ പാകിസ്ഥാന് വ്യോമ പാത അടച്ചിരുന്നു.
 | 
ഗള്‍ഫില്‍ നിന്ന് പാകിസ്ഥാനിലേക്കുള്ള ഓണ്‍ലൈന്‍ വിമാന ടിക്കറ്റ് ബുക്കിംഗ് താല്‍ക്കാലികമായി നിര്‍ത്തി

ദുബായ്: ഗള്‍ഫില്‍ നിന്ന് പാകിസ്ഥാനിലേക്കുള്ള ഓണ്‍ലൈന്‍ വിമാന ടിക്കറ്റ് ബുക്കിംഗ് താല്‍ക്കാലികമായി നിര്‍ത്തി. നിയന്ത്രിക്കാനാവാത്ത തിരക്കാണ് ഓണ്‍ലൈന്‍ ബുക്കിംഗ് നിര്‍ത്താന്‍ കാരണമായതെന്നാണ് ഖലീജ് ടൈംസ് റിപ്പോര്‍ട്ട്. പാകിസ്ഥാനിലെ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദ ക്യാംപ് ഇന്ത്യന്‍ വ്യോമസേന ആക്രമിച്ചതിന് പിന്നാലെ രൂപപ്പെട്ട അനിശ്ചിതത്വമാണ് തിരക്ക് വര്‍ധിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ ആക്രമിക്കുമെന്ന അഭ്യൂഹങ്ങള്‍ പരന്നതോടെ പാകിസ്ഥാന്‍ വ്യോമ പാത അടച്ചിരുന്നു.

ഇസ്ലാമാബാദ്, പെഷവാര്‍, കറാച്ചി എന്നിവിടങ്ങളിലേക്കാണ് പ്രധാനമായും ഗള്‍ഫില്‍ നിന്നും വിമാന സര്‍വീസുകള്‍ ഉള്ളത്. ലാഹോറിലേക്കും സിയാല്‍കോട്ടിലേക്കും ഗള്‍ഫിലെ ട്രാവല്‍ ഏജന്‍സികളില്‍ നിന്നും ടിക്കറ്റുകള്‍ ലഭിക്കുന്നില്ല. മുന്നറിയിപ്പില്ലാതെ വ്യോമപാത അടച്ചതോടെ നിരവധി വിമാനങ്ങള്‍ റദ്ദാക്കേണ്ടി വന്നിരുന്നു. ഇതേതുടര്‍ന്ന് ആദ്യം ബുക്കിംഗ് നടത്തിയ ആളുകള്‍ക്ക് പിന്നീട് ടിക്കറ്റ് അനുവദിക്കേണ്ടി വന്നു. പ്രതിസന്ധി രൂക്ഷമായതോടെ പല കമ്പനികളും അധിക സര്‍വീസ് നടത്താനിരിക്കുകയാണ്.

ഒമാന്‍ എയറിന്റെ കറാച്ചി, ഇസ്ലാമാബാദ്, ലാഹോര്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളും സലാം എയറിന്റെ കറാച്ചി, മുള്‍ട്ടാന്‍, സിയാല്‍കോട്ട് സര്‍വീസുകളും പുനഃസ്ഥാപിച്ചിട്ടുണ്ട്. പാകിസ്ഥാന്‍ വഴിയുള്ള വ്യോമ ഗതാഗത പാത അടച്ചതോടെ കാനഡയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ എയര്‍ കാനഡ നിര്‍ത്തിവെച്ചിരുന്നു.