പതിനൊന്നുകാരിയെ ശല്യം ചെയ്ത പ്രവാസിയെ യു.എ.ഇ നാടുകടത്തും

നാഇഫിലെ ഒരു സൂപ്പര് മാര്ക്കറ്റില് സാധനങ്ങള് വാങ്ങാനെത്തിയ പെണ്കുട്ടിയെ ഇയാള് പിന്തുടര്ന്ന് ശല്യം ചെയ്യുകയായിരുന്നു.
 | 
പതിനൊന്നുകാരിയെ ശല്യം ചെയ്ത പ്രവാസിയെ യു.എ.ഇ നാടുകടത്തും

ദുബായ്: പതിനൊന്നുകാരിയെ ശല്യം ചെയ്ത പ്രവാസിക്ക് യു.എ.ഇ കോടതി ശിക്ഷ വിധിച്ചു. മൊറോക്കന്‍ പൗരനെയാണ് ആറ് മാസം തടവിനും ശേഷം നാടുകടത്താനും ദുബായി കോടതി വിധിച്ചിരിക്കുന്നത്. നാഇഫിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ പെണ്‍കുട്ടിയെ ഇയാള്‍ പിന്തുടര്‍ന്ന് ശല്യം ചെയ്യുകയായിരുന്നു.

പെണ്‍കുട്ടി സൂപ്പര്‍ മാര്‍ക്കറ്റിലെത്തിയപ്പോള്‍ സമീപത്ത് നില്‍ക്കുകയായിരുന്ന ഇയാള്‍ അടുത്ത വന്ന് അപമര്യാദയായി സംസാരിക്കുകയും ലൈംഗിക തൃഷ്ണയോടെ നോക്കുകയും ചെയ്തു. സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ പിന്തുടര്‍ന്ന ഇയാള്‍ അനുവാദമില്ലാതെ അവളുടെ ശരീരത്തില്‍ സ്പര്‍ശിക്കുകയും ചെയ്തു. വീട്ടിലെത്തിയ പെണ്‍കുട്ടി മാതാപിതാക്കളോട് ഇക്കാര്യം പറഞ്ഞതോടെയാണ് സംഭവം കേസാവുന്നത്.

പെണ്‍കുട്ടിയുടെ ശരീരത്തില്‍ അനുവാദമില്ലാതെ സ്പര്‍ശിക്കുകയും ലൈംഗികോദ്ദേശ്യത്തോട പെണ്‍കുട്ടിയെ ചൂഷണം ചെയ്യാന്‍ ഇയാള്‍ ശ്രമിക്കുകയും ചെയ്തതായി കോടതിയില്‍ വാദം ഉയര്‍ന്നു. സൂപ്പര്‍ മാര്‍ക്കറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.