സൗദിയില്‍ മലയാളി യുവാവ് ആത്മഹത്യ ചെയ്തു

സൗദിയില് ഇലക്ട്രീഷനായി ജോലി ചെയ്തുവരികയായിരുന്നു ശിവരമാന്.
 | 
സൗദിയില്‍ മലയാളി യുവാവ് ആത്മഹത്യ ചെയ്തു

റിയാദ്: സൗദി അറേബ്യയില്‍ മലയാളി യുവാവ് ആത്മഹത്യ ചെയ്തു. പാലക്കാട് സ്വദേശി ശിവരാമനാണ് മരിച്ചത്. സഹപ്രവര്‍ത്തകരാണ് ശിവരാമനെ തൂങ്ങി മരിച്ച നിലയില്‍ താമസ സ്ഥലത്ത് കണ്ടെത്തുന്നത്. ഉടന്‍ പോലീസിനെ അറിയിക്കുകയായിരുന്നു. ആത്മഹത്യയ്ക്ക് കാരണമെന്താണെന്ന് വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

വളരെ നാളായി സൗദിയില്‍ ഇലക്ട്രീഷനായി ജോലി ചെയ്തുവരികയായിരുന്നു ശിവരമാന്‍. മൃതദേഹം ഇപ്പോള്‍ ദമ്മാം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അന്വേഷണം പൂര്‍ത്തിയായാല്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്നാണ് സൂചന.