ദുബായ് മുനിസിപ്പാലിറ്റി ജീവനക്കാരുടെ മനുഷ്യപതാക

: യുഎഇയുടെ 43-ാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി മുനിസിപ്പാലിറ്റി ജീവനക്കാർ മനുഷ്യപതാക നിർമ്മിച്ചു. ആയിരത്തോളം വരുന്ന ജീവനക്കാരാണ് പതാകയുടെ രൂപത്തിൽ അണിനിരന്നത്.
 | 

ദുബായ് മുനിസിപ്പാലിറ്റി ജീവനക്കാരുടെ മനുഷ്യപതാക

ദുബായ്: യുഎഇയുടെ 43-ാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി മുനിസിപ്പാലിറ്റി ജീവനക്കാർ മനുഷ്യപതാക നിർമ്മിച്ചു. ആയിരത്തോളം വരുന്ന ജീവനക്കാരാണ് പതാകയുടെ രൂപത്തിൽ അണിനിരന്നത്. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി വിവിധ രാജ്യങ്ങൾ മുൻപും മനുഷ്യ പതാകകൾ നിർമ്മിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു രാജ്യത്തിലെ മുനിസിപ്പാലിറ്റി ജീവനക്കാർ മാത്രം അണിനിരന്നുള്ള മനുഷ്യ പതാക നിർമ്മിക്കുന്നത്. ഇത് കാഴ്ചക്കാർക്ക് നവ്യാനുഭവമായി.

ചുവപ്പ്, പച്ച, വെളുപ്പ്, കറുപ്പ് നിറങ്ങളിലുള്ള ടീ ഷർട്ടും തൊപ്പിയുമാണ് ജീവനക്കാർ ധരിച്ചത്. നഗരസഭയുടെ പൊതുപാർക്ക്, ഉദ്യാന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സബീൽ പാർക്കിൽ ഏകദേശം 2,000 സ്‌ക്വയർ ഫീറ്റ് നീളത്തിലായിരുന്നു മനുഷ്യ പതാക നിർമ്മിച്ചത്.

പതാകയുടെ രൂപത്തിൽ കൃത്യമായി അണിനിരക്കാൻ രണ്ട് ദിവസത്തെ പരിശീലനമാണ് ജീവനക്കാർ നേടിയത്. വ്യത്യസ്ത നിറത്തിൽ ഒരുമയോടെ ഒത്തു ചേർന്ന ജീവനക്കാർ ദേശീയഗാനത്തിന്റെ ഈണത്തിൽ അലിഞ്ഞ് ചേർന്നു. ഏറ്റവും സന്തോഷം നൽകുന്ന നിമിഷം തൊഴിലാളികൾ പങ്കുവെയ്ക്കുകയാണെന്ന് പൊതു പാർക്ക് ഉദ്യാന വിഭാഗം ഡയറക്ടർ ഹുസൈൻ ലൂട്ടഹ് പറഞ്ഞു.