ട്രാഫിക് ഫൈനുകള്‍ക്ക് 30 ശതമാനം ഇളവ് കാലാവധി റാസല്‍ഖൈമ പോലീസ് നീട്ടി; പ്രവാസി ഡ്രൈവര്‍മാര്‍ക്ക് ഗുണകരമാവും

ട്രാഫിക് പിഴയൊടുക്കുന്നതില് 30 ശതമാനം ഇളവ് നല്കുന്ന പദ്ധതിക്കാലാവധി റാസല്ഖൈമ പോലീസ് നീട്ടി. ഒരു മാസത്തേക്കാണ് ഇളവ് നീട്ടിയത്. വന്തുക പിഴ ലഭിച്ചിട്ടുള്ള നിരവധി പേര്ക്ക് പദ്ധതിയുടെ ആനുകൂല്യം ഉപയോഗപ്രദമാകും. മലയാളികള് ഉള്പ്പെടെ ആയിരക്കണക്കിന് വിദേശികളാണ് റാസല്ഖൈമയില് ഡ്രൈവര് ജോലികള് ചെയ്യുന്നത്. നേരത്തെ ഇളവ് പ്രയോജനപ്പെടുത്തി നിരവധി പേര് പിഴ അടച്ചിരുന്നു.
 | 

ട്രാഫിക് ഫൈനുകള്‍ക്ക് 30 ശതമാനം ഇളവ് കാലാവധി റാസല്‍ഖൈമ പോലീസ് നീട്ടി; പ്രവാസി ഡ്രൈവര്‍മാര്‍ക്ക് ഗുണകരമാവും

റാസല്‍ഖൈമ: ട്രാഫിക് പിഴയൊടുക്കുന്നതില്‍ 30 ശതമാനം ഇളവ് നല്‍കുന്ന പദ്ധതിക്കാലാവധി റാസല്‍ഖൈമ പോലീസ് നീട്ടി. ഒരു മാസത്തേക്കാണ് ഇളവ് നീട്ടിയത്. വന്‍തുക പിഴ ലഭിച്ചിട്ടുള്ള നിരവധി പേര്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ഉപയോഗപ്രദമാകും. മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് വിദേശികളാണ് റാസല്‍ഖൈമയില്‍ ഡ്രൈവര്‍ ജോലികള്‍ ചെയ്യുന്നത്. നേരത്തെ ഇളവ് പ്രയോജനപ്പെടുത്തി നിരവധി പേര്‍ പിഴ അടച്ചിരുന്നു.

വളരെ കര്‍ശനമായ ട്രാഫിക് നിയമങ്ങളാണ് യു.എ.ഇയിലേത്. ചെറിയ നിയമലംഘനങ്ങള്‍ക്ക് വരെ വന്‍തുക പിഴ ഒടുക്കേണ്ടി വരും. പിഴ ഒടുക്കാന്‍ പോലീസ് നിശ്ചിത കാലാവധിയും ഡ്രൈവര്‍ക്ക് അനുവദിക്കും. കാലാവധിക്കുള്ളില്‍ പിഴ അടച്ചില്ലെങ്കില്‍ ജയില്‍ ശിക്ഷ വരെ ലഭിക്കാന്‍ സാധ്യതയുണ്ട്. 81 ദിവസങ്ങള്‍ക്ക് മുന്‍പ് പിഴ അടക്കാന്‍ നോട്ടീസ് ലഭിച്ചവര്‍ക്ക് മാത്രമെ ഇളവിന്റെ ആനുകൂല്യം ഉപയോഗിക്കാനാവൂ.

നിരത്തുകളില്‍ സുരക്ഷയുറപ്പാക്കാന്‍ നേരത്തെ ഷാര്‍ജാ പോലീസ് സീറോ ടോളറന്‍സ് നടപ്പിലാക്കിയരുന്നു. റോഡില്‍ അഭ്യാസം കാണിക്കുന്നവര്‍ക്ക് വലിയ തുക പിഴയും തടവും നല്‍കാനുള്ള നിയമ ഭേദഗതി കൊണ്ടുവരുമെന്നും ഷാര്‍ജ പോലീസ് അറിയിച്ചിരുന്നു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് ജനങ്ങളെ ബോധവല്‍ക്കരിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് റാസല്‍ഖൈമ പോലീസും വ്യക്തമാക്കിയിട്ടുണ്ട്.