ഒമാനില്‍ ഇന്ത്യക്കാരായ ആറ് കണ്‍സ്ട്രക്ഷന്‍ തൊഴിലാളികള്‍ അപകടത്തില്‍ കൊല്ലപ്പെട്ടു

പൈപ്പ് ലൈന് സ്ഥാപിക്കാനുള്ള ജോലിക്കിടെയുണ്ടായ അപകടത്തില് ആറ് ഇന്ത്യക്കാരായ തൊഴിലാളികള് കൊല്ലപ്പെട്ടു.
 | 
ഒമാനില്‍ ഇന്ത്യക്കാരായ ആറ് കണ്‍സ്ട്രക്ഷന്‍ തൊഴിലാളികള്‍ അപകടത്തില്‍ കൊല്ലപ്പെട്ടു

മസ്‌കറ്റ്: പൈപ്പ് ലൈന്‍ സ്ഥാപിക്കാനുള്ള ജോലിക്കിടെയുണ്ടായ അപകടത്തില്‍ ആറ് ഇന്ത്യക്കാരായ തൊഴിലാളികള്‍ കൊല്ലപ്പെട്ടു. മസ്‌കറ്റിലെ സീബ് പ്രദേശത്ത് ഞായറാഴ്ചയാണ് സംഭവമുണ്ടായത്. കനത്ത മഴയെത്തുടര്‍ന്ന് തൊഴിലാളികളുടെ മേല്‍ മണ്ണിടിഞ്ഞ് വീഴുകയായിരുന്നുവെന്നാണ് വിവരം. 14 അടി താഴ്ചയുള്ള കുഴിയില്‍ പൈപ്പ് ലൈന്‍ ജോലികളിലായിരുന്നു ഇവര്‍.

കനത്ത മഴയെത്തുടര്‍ന്നാണ് അപകടമുണ്ടായതെന്ന് ഇന്ത്യന്‍ എംബസി ട്വീറ്റില്‍ പറഞ്ഞു. അപകടത്തില്‍ പെട്ടവരുടെ വിശദാംശങ്ങള്‍ ലഭിക്കുന്നതിനായി ഒമാന്‍ അധികൃതരുമായി ബന്ധപ്പെട്ട് വരികയാണെന്നും എംബസി വ്യക്തമാക്കി.

അപകടത്തിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്നത് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 12 മണിക്കൂറോളം പരിശ്രമിച്ചതിന് ശേഷമാണ് തൊഴിലാളികളുടെ മൃതദേഹങ്ങള്‍ പുറത്തെടുക്കാനായത്.