നിതാഖത്ത്: സൗദിയിൽ കടകൾക്ക് സമയക്രമീകരണം; പ്രവാസികളെ ബാധിച്ചേക്കും

നിതാഖത്ത് ശക്തമാക്കുന്നതിന്റെ ഭാഗമായി സൗദിയിൽ കച്ചവടസ്ഥാപനങ്ങൾക്ക് സമയക്രമീകരണം നടപ്പിൽ വരും. ഭൂരിഭാഗം സ്ഥാപനങങളും ഉൽപ്പെടുന്ന പൊതു വിഭാഗത്തിൽ രാവിലെ ആറുമുതൽ വൈകിട്ട് ഒൻപത് വരെ മാത്രമായിരിക്കും പ്രവർത്തനാനുമതി ഉണ്ടാകു. പുതിയ തൊഴിൽ നിയമം ക്യാബിനറ്റ് അനുമതിക്കു വേണ്ടി കാത്തിരിക്കുകയാണെന്ന് തൊഴിൽ മന്ത്രി അദേൽ ഫക്വീഫ് പറഞ്ഞു. നിയമം പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷയിലാണ് താനെന്നും അദ്ദേഹം പറഞ്ഞു. നിയമം കൂടുതൽ ബാധിക്കുന്നത് റീട്ടെയ്ൽ രംഗത്ത് ജോലി നോക്കുന്ന പ്രവാസികളെയാണെന്നാണ് വിലയിരുത്തലുകൾ.
 | 

നിതാഖത്ത്: സൗദിയിൽ കടകൾക്ക് സമയക്രമീകരണം; പ്രവാസികളെ ബാധിച്ചേക്കും

മനാമ: നിതാഖത്ത് ശക്തമാക്കുന്നതിന്റെ ഭാഗമായി സൗദിയിൽ കച്ചവടസ്ഥാപനങ്ങൾക്ക് സമയക്രമീകരണം നടപ്പിൽ വരും. ഭൂരിഭാഗം സ്ഥാപനങങളും ഉൽപ്പെടുന്ന പൊതു വിഭാഗത്തിൽ രാവിലെ ആറുമുതൽ വൈകിട്ട് ഒൻപത് വരെ മാത്രമായിരിക്കും പ്രവർത്തനാനുമതി ഉണ്ടാകു. പുതിയ തൊഴിൽ നിയമം ക്യാബിനറ്റ് അനുമതിക്കു വേണ്ടി കാത്തിരിക്കുകയാണെന്ന് തൊഴിൽ മന്ത്രി അദേൽ ഫക്വീഫ് പറഞ്ഞു. നിയമം പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷയിലാണ് താനെന്നും അദ്ദേഹം പറഞ്ഞു. നിയമം കൂടുതൽ ബാധിക്കുന്നത് റീട്ടെയ്ൽ രംഗത്ത് ജോലി നോക്കുന്ന പ്രവാസികളെയാണെന്നാണ് വിലയിരുത്തലുകൾ.

നിയമ നിർമാണത്തിനായി കാബിനറ്റിന്റെ ഉന്നത തല സംഘം ഒരു വർഷം മുമ്പേ ആലോചിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. റീക്രിയേഷൻ സെന്ററുകൾ, കോഫി ഷോപ്പുകൾ, റസ്റ്റോറന്റുകൾ എന്നിവയ്ക്ക് സാധാരണ ദിവസങ്ങളിൽ അർദ്ധരാത്രി വരേയും ആഴ്ചാവസാന ദിവസത്തിൽ രാത്രി ഒരുമണിവരെയും പ്രവർത്തിക്കാൻ പുതിയ നിയമം നിലവിൽ വന്നാലും അനുമതി ഉണ്ടാകും.
കടകളെ തന്നെ രണ്ടു വിഭാഗമായി തിരിച്ച് പ്രത്യേകം സമയക്രമീകരണങ്ങൾ നൽകും. ഇതിൽ ആദ്യ ഗ്രൂപ്പിൽ പെട്ട കടകൾക്ക് രാവിലെ ആറു മുതൽ രാത്രി ഒൻപത് വരെ മാത്രമായിരിക്കും പ്രവർത്തിക്കാൻ അനുമതി ലഭിക്കുക. രണ്ടാമത്തെ വിഭാഗത്തിന് രാവിലെ ആറു മുതൽ രാത്രി 10 വരെ പ്രവർത്തിക്കാം. മക്കയിലേയും മദീനയിലേയും കടകളെ നിയത്തിൽ നിന്ന് ഒഴിവാക്കുമെന്നാണ് അറിയുന്നത്. പ്രാദേശിക മുൻസിപ്പാലിറ്റിക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ അധികാരം നൽകിയിട്ടുണ്ട്. നോമ്പുദിനങ്ങളിൽ കടകൾക്കും റസ്റ്റോറന്റുകൾക്കും രാവിലെ രണ്ട് മണി വരെ പ്രവർത്തിക്കാം.

പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് ആറുമാസ സമയം എല്ലാ സ്ഥാപനങ്ങൾക്കും അനുവദിക്കും. സ്വകാര്യ മേഖലയിൽ തൊഴിൽ അന്വേഷിക്കാനുള്ള സൗദി പുരുഷന്മാരുടെയും സ്ത്രീകളുടെയും താൽപ്പര്യം വർദ്ധിപ്പിക്കുക എന്നതാണ് പുതിയ നിയമം കൊണ്ട് സർക്കാർ ലക്ഷ്യമിടുന്നത്. ജോലി സമയം കുറയ്ക്കുക, രണ്ടു ദിവസത്തെ അവധി ആഴ്ചയിൽ നൽകുക എന്നിവയും സർക്കാർ ഉദ്ദേശിക്കുന്നുണ്ട്.