ഷോപ്പിംഗ് മാളിലെ കൊലപാതകം: യുവതിക്ക് മുസ്ലീം ബ്രദർഹുഡ് പ്രവർത്തകരുമായി ബന്ധമില്ലെന്ന് സ്ഥിരീകരണം

അബുദാബിയിൽ അമേരിക്കൻ വനിതയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ യുവതിക്ക് മുസ്ലീം ബ്രദർഹുഡ് സംഘടനാ പ്രവർത്തകരുമായി ബന്ധമില്ലെന്ന് സ്ഥിരീകരണം. മുസ്ലീം ബ്രദർഹുഡ് പ്രവർത്തകനായ ഒരാളുടെ ഭാര്യയാണ് അറസ്റ്റിലായ യുവതിയെന്ന് പോലീസ് സംശയിച്ചിരുന്നു. രാജ്യത്തെ മറ്റ് നിരോധിത സംഘടനകളുമായും യുവതിക്ക് ബന്ധമില്ലെന്ന് പോലീസ് സ്ഥിരീകരിച്ചതായാണ് വിവരം.
 | 

അബുദാബി:

കേസിൽ അന്വേഷണം തുടരുകയാണെന്നും കേസിന്റെ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കുമെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് യു.എ.ഇ സ്വദേശിനിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

അമേരിക്കക്കാരിയായ സ്‌കൂൾ ടീച്ചർ ഇബോളിയ റയാൻ(47) തിങ്കളാഴ്ചയാണ് ക്രൂരമായ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. ആക്രമിയുടെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പോലീസ് പുറത്ത് വിട്ടിരുന്നു. യുവതിയെ കൊലപ്പെടുത്തിയ ശേഷം പ്രതി നഗരത്തിലുള്ള അമേരിക്കൻ ഡോക്ടറുടെ വീട്ടിൽ ബോംബ് സ്ഥാപിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു.