ബസ്സുകൾ കൊണ്ടുള്ള യുഎഇ പതാക; അബുദാബിക്ക് ഗിന്നസ് റെക്കോഡ്

യുഎഇയുടെ പതാക ബസുകൾ കൊണ്ട് നിർമിച്ച് അബുദാബി ഗിന്നസ് റെക്കോർഡിട്ടു. യുഎഇയുടെ 43ാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായാണ് 156 ബസുകൾ കൂട്ടിച്ചേർത്ത് അബുദാബിയുടെ ഗതാഗത വിഭാഗം പതാക നിർമിച്ചത്. പതാകയിലുള്ള ചുവപ്പ്, പച്ച, വെള്ള, കറുപ്പ് എന്നീ നിറങ്ങൾ ബസുകളിൽ പെയിന്റ് ചെയ്തിരുന്നു
 | 

ബസ്സുകൾ കൊണ്ടുള്ള യുഎഇ പതാക; അബുദാബിക്ക് ഗിന്നസ് റെക്കോഡ്
ഷഹാമ(അബുദാബി): യുഎഇയുടെ പതാക ബസുകൾ കൊണ്ട് നിർമിച്ച് അബുദാബി ഗിന്നസ് റെക്കോർഡിട്ടു. യുഎഇയുടെ 43ാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായാണ് 156 ബസുകൾ കൂട്ടിച്ചേർത്ത് അബുദാബിയുടെ ഗതാഗത വിഭാഗം പതാക നിർമിച്ചത്. പതാകയിലുള്ള ചുവപ്പ്, പച്ച, വെള്ള, കറുപ്പ് എന്നീ നിറങ്ങൾ ബസുകളിൽ പെയിന്റ് ചെയ്തിരുന്നു. 39 ബസുകളിൽ വീതം ഒരോ നിറങ്ങൾ പെയിന്റ് ചെയ്താണ് 145.3 മീറ്റർ വീതിയിലും 36.6 മീറ്റർ വീതിയുമുള്ള ബസ് പതാക നിർമിച്ചത്. രണ്ടാഴ്ച്ച കൊണ്ട് നിർമിച്ച ബസ് പതാക ഷഹാമ പാർക്കിങ് മുറ്റത്ത് കഴിഞ്ഞ ചൊവ്വായ്ച്ചയാണ് പ്രദർശിപ്പിച്ചത്.

ഗതാഗത വിഭാഗത്തിന്റെ വ്യത്യസ്ഥമായുള്ള പ്രവർത്തന ക്ഷമത തെളിയിക്കുന്നതിനും ഇവന്റ് മാനേജ്‌മെന്റ് വ്യവസായത്തിൽ അബുദാബിയെ ലോകത്തിനു് മുന്നിൽ പ്രതിഫലിപ്പിക്കാനുമായിരുന്നു ബസുകൾ കൊണ്ടുള്ള പതാക ഉദ്യമത്തിലൂടെ തങ്ങൾ ശ്രമിച്ചതെന്ന് അബുദാബി ട്രാൻസ്‌പോർട്ട് സെക്ടർ എക്‌സിക്യൂട്ടീവ് ഡയറക്ടറും ഉപദേശകനുമായ സഹീദ് മുഹമ്മദ് ഫാദിൽ ഹമെലി പറഞ്ഞു.

യു എ ഇയുടെ 43ാം ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് 821 തടവുകാരെ മോചിപ്പിക്കാൻ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിൻ സയ്ദ് അൽ നഹ്‌യാൻ ഇന്ന് ഉത്തരവിട്ടിരുന്നു. തടവുകാരുടെ കടങ്ങളും പ്രസിഡണ്ട് ഏറ്റെടുത്തിട്ടുണ്ട്. തടവുകാരെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ അബുദാബി പോലീസ് പബ്ലിക് പ്രോസിക്ക്യൂഷനുമായി ചേർന്ന് ആരംഭിച്ചിട്ടുണ്ട്.