സോളാർ വിമാനത്തിൽ ഉലകം ചുറ്റാൻ അബുദാബി

സോളാർ വിമാനത്തിൽ ലോകം ചുറ്റിവരാൻ അബുദാബി. എയർക്രാഫ്റ്റ് ഡെവലപ്പേഴ്സ് സോളാർ ഇംപൾസും യു.എ.ഇ കമ്പനിയായ മസ്ദറും സംയുക്തമായാണ് സോളാർ വിമാനത്തിൽ ലോകം ചുറ്റിവരാൻ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
 | 
സോളാർ വിമാനത്തിൽ ഉലകം ചുറ്റാൻ അബുദാബി

ദുബായ്: സോളാർ വിമാനത്തിൽ ലോകം ചുറ്റിവരാൻ അബുദാബി. എയർക്രാഫ്റ്റ് ഡെവലപ്പേഴ്‌സ് സോളാർ ഇംപൾസും യു.എ.ഇ കമ്പനിയായ മസ്ദറും സംയുക്തമായാണ് സോളാർ വിമാനത്തിൽ ലോകം ചുറ്റിവരാൻ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

ന്യൂയോർക്കിൽ നടന്ന യുണൈറ്റഡ് നാഷൻസ് ജെനറൽ അസംബ്ലിയിലാണ് ഇക്കാര്യം കമ്പനി അധികൃതർ വ്യക്തമാക്കിയത്. 17,000 പാനലുകൾ ഘടിപ്പിച്ച വിമാനത്തിന്റെ ചിറകുകൾ ജംബോ 747 പാസഞ്ചർ ജെറ്റിന്റെ നേക്കാൾ വലിപ്പമുള്ളവയായിരിക്കും.

2015 മാർച്ചിൽ പദ്ധതി യാഥാർത്ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂലൈയിൽ വിമാനം തിരിച്ച് ദുബായിൽ എത്തിച്ചേരും. ഇതിനിടയിൽ അറേബ്യൻ കടൽ, ഇന്ത്യ, മ്യാൻമർ, ചൈന, അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക എന്നീ രാജ്യങ്ങൾക്ക് മൂകളിലൂടെ പറക്കുമെന്ന് കമ്പനി ഡയറക്ടർ ഡോ.നവാൽ അൽ ഹോസാനി പറഞ്ഞു.