അബുദാബിയിൽ ജല-വൈദ്യുതി നിരക്കുകൾ കൂട്ടുന്നു

അബുദാബിയിൽ ജല-വൈദ്യുതി നിരക്കുകൾ വർദ്ധിപ്പിക്കുന്നു. ജനുവരി ഒന്നു മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. അബുദാബി റെഗുലേൻ ആന്റ് സൂപ്പർ വിഷൻ ബ്യൂറോയാണ് നിരക്ക് വർധിപ്പിക്കുന്നത്. നിരക്ക് വർദ്ധന ഓൺലൈനിൽ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.
 | 

അബുദാബിയിൽ ജല-വൈദ്യുതി നിരക്കുകൾ കൂട്ടുന്നു

അബുദാബി: അബുദാബിയിൽ ജല-വൈദ്യുതി നിരക്കുകൾ വർദ്ധിപ്പിക്കുന്നു. ജനുവരി ഒന്നു മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. അബുദാബി റെഗുലേൻ ആന്റ് സൂപ്പർ വിഷൻ ബ്യൂറോയാണ് നിരക്ക് വർധിപ്പിക്കുന്നത്. നിരക്ക് വർദ്ധന ഓൺലൈനിൽ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.

ആയിരം ലിറ്റർ ജലം ഉപയോഗിക്കുന്ന പ്രവാസികൾക്ക് 5.95 ദിർഹം മുതൽ 9.90 ദിർഹം വരെ പണം അടയ്‌ക്കേണ്ടി വരും. മുൻപ് 700 ലിറ്റർ ജലം ഉപയോഗിയ്ക്കുന്നവരിൽ നിന്നും 2.20 ദിർഹം വരെയാണ് ഈടാക്കിയിരുന്നത്. ഫ്‌ളാറ്റുകളിൽ പരമാവധി ഉപയോഗിക്കാവുന്ന ജലത്തിന്റെ അളവ് മുൻപ് 700 ലിറ്ററും വീടുകളിൽ 5000 ലിറ്ററും ആയിരുന്നു.

സ്വദേശികളിൽ നിന്നും ജലത്തിനും വൈദ്യുതിയ്ക്കും പണം ഈടാക്കിയിരുന്നില്ല. എന്നാൽ ആയിരം ലിറ്ററിൽ അധികമായി ജലം ഉപയോഗിക്കുന്നവരിൽ നിന്നും 1.70 ദിർഹം മുതൽ 1.89 ദിർഹം വരെ ഈടാക്കുമെന്നാണ് വിവരം. ഫഌറ്റുകളിലും വീടുകളിലും താമസിക്കുന്നവർക്കും ഇത് ബാധകമായിരിക്കും.

വൈദ്യുതി ഉപയോഗം 30 കിലോവാട്ട് കഴിഞ്ഞാൽ 5.5 ഫിൽസ് വീതം സ്വദേശികളിൽ നിന്നും ഈടാക്കും. ദിനംപ്രതി 20 കിലോവാട്ടിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന പ്രവാസികളിൽ നിന്നും 15 ഫിൽസ് മുതൽ 21 ഫിൽസ് വരെയും ഇടാക്കും.