യുഎയിൽ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് വാട്ട്‌സ് ആപ്പും ഫേസ്ബുക്കും സൗജന്യം

യുഎഇയിലെ പ്രമുഖ ടെലികോം കമ്പനിയായ ഇത്തിസലാത്ത് പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി പുതിയ ഓഫറുമായി രംഗത്തെത്തി. എല്ലാ റീചാർജുകൾക്കൊപ്പവും വാട്ട്സ് ആപ്പ്, ഫേസ്ബുക്ക്, ബ്ലാക്ക്ബെറി മെസഞ്ചർ(ബി.ബി.എം) ഓഫറുകൾ ലഭിക്കുമെന്നാണ് കമ്പനിയുടെ വാഗ്ധാനം. സേവനം ഉടൻ ലഭ്യമാക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചു.
 | 

യുഎയിൽ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് വാട്ട്‌സ് ആപ്പും ഫേസ്ബുക്കും സൗജന്യം

ദുബായ്: യുഎഇയിലെ പ്രമുഖ ടെലികോം കമ്പനിയായ ഇത്തിസലാത്ത് പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി പുതിയ ഓഫറുമായി രംഗത്തെത്തി. എല്ലാ റീചാർജുകൾക്കൊപ്പവും വാട്ട്‌സ് ആപ്പ്, ഫേസ്ബുക്ക്, ബ്ലാക്ക്‌ബെറി മെസഞ്ചർ(ബി.ബി.എം) ഓഫറുകൾ ലഭിക്കുമെന്നാണ് കമ്പനിയുടെ വാഗ്ധാനം. സേവനം ഉടൻ ലഭ്യമാക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചു.

യുഎഇയിലെ മറ്റൊരു പ്രമുഖ ടെലികോം കമ്പനിയായ ഡിയു പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി നേരത്തെ ഓഫറുകൾ നൽകിയിരുന്നു. സൗജന്യമായി സോഷ്യൽ ഡേറ്റ ലഭ്യമാക്കുന്നതായിരുന്നു ഓഫർ. ഇതിന് പിന്നാലെയാണ് അത്തരത്തിൽ ഒരു ഓഫറുമായി ഇത്തിസലാത്തും രംഗത്തെത്തിയത്.

വിദ്യാർഥികൾക്കും അധ്യാപകർക്കും ഇടയിൽ നടത്തിയ സർവേയിൽ നിന്നാണ് ഇത്തരത്തിൽ ഒരു ഓഫർ നൽകാൻ കമ്പനി തീരുമാനിച്ചത്. ആഴ്ചയിൽ 21 മണിയ്ക്കൂറെങ്കിലും സോഷ്യൽ ഡാറ്റ ഉപയോഗിക്കണമെന്നായിരുന്നു 72 ശതമാനം ആളുകളുടേയും അഭിപ്രായം.

3ജി, 4ജി മൊബൈൽ നെറ്റ് വർക്കുകളിലാണ് ഓഫർ ലഭ്യമാകുന്നത്. റീചാർജ്ജ് ചെയ്യുന്നതിന്റെ അന്ന് മുതൽ തന്നെ സോഷ്യൽ ഡാറ്റ സർവീസ് ഉപയോഗിച്ച് തുടങ്ങാം.