ബഹ്‌റൈനില്‍ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളെ പുറത്താക്കണമെന്ന് എംപിമാര്‍

ബഹ്റൈനില് ആരോഗ്യ മേഖലയില് ജോലി ചെയ്യുന്ന പ്രവാസികളെ പൂര്ണ്ണമായും പുറത്താക്കണമെന്ന് ആവശ്യം
 | 
ബഹ്‌റൈനില്‍ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളെ പുറത്താക്കണമെന്ന് എംപിമാര്‍

മനാമ: ബഹ്‌റൈനില്‍ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളെ പൂര്‍ണ്ണമായും പുറത്താക്കണമെന്ന് ആവശ്യം. എംപിമാരാണ് ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. വിദേശികള്‍ക്ക് പകരം ബഹ്‌റൈനി പൗരന്‍മാരെ നിയമിക്കണമെന്നാണ് പാര്‍ലമെന്റ് സമ്മേളനത്തില്‍ എംപിമാര്‍ ആവശ്യപ്പെടുന്നത്. സ്വയം വിരമിക്കലിലൂടെ 1323 തസ്തികകള്‍ ഈ വര്‍ഷം ഒഴിവ് വന്നിട്ടുണ്ടെന്നും ആരോഗ്യ മേഖലയിലെ ഈ ഒഴിവുകളില്‍ സ്വദേശികളെ എത്രയും വേഗം നിയമിക്കണമെന്നും എംപിമാര്‍ ആവശ്യപ്പെട്ടു.

സ്വദേശികളായ 400ഓളം ഡോക്ടര്‍മാര്‍ തൊഴില്‍ രഹിതരാണെന്നും മാരക രോഗങ്ങളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ക്ക് ഉള്‍പ്പെടെ ക്ഷാമമുണ്ടെന്നും കാട്ടി എംപിമാര്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങളിലാണ് ചര്‍ച്ച നടന്നത്. നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള തസ്തികകളില്‍ 9000 പ്രവാസികളാണ് ജോലി ചെയ്യുന്നത്. അതേസമയം നൂറുകണക്കിന് ബഹ്‌റൈനികള്‍ ജോലിക്കായി കാത്തിരിക്കുകയാണെന്ന് പാര്‍ലമെന്റ് അംഗം സൈനബ് അബ്ദുല്‍അമീര്‍ പറഞ്ഞു.

സിവില്‍ സര്‍വീസ് ബ്യൂറോയും ആരോഗ്യ മന്ത്രാലയവും നോക്കിനില്‍ക്കുകയാണ്. എത്രയും വേഗം പ്രവാസികളെ ജോലികളില്‍ നിന്ന് പിരിച്ചുവിട്ട് ഒഴിവുകളില്‍ സ്വദേശികളെ നിയമിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.