ബഹറൈനില്‍ ജീവനക്കാരുടെ ശമ്പളം ഇനി മുതല്‍ ബാങ്ക് അക്കൗണ്ടുകളിലേക്ക്

ബഹറൈനില് ജീവനക്കാരുടെ ശമ്പളം ബാങ്ക് അക്കൗണ്ടുകള് വഴിയാക്കുന്നു. ഏപ്രിലില് ഈ നിര്ദേശം പ്രാവര്ത്തികമാകുമെന്നാണ് റിപ്പോര്ട്ട്. കഴിഞ്ഞ വര്ഷം നടപ്പാക്കാന് ഉദ്ദേശിച്ച പദ്ധതിയാണിത്. എന്നാല്, ബാങ്കുകള്ക്കും മറ്റും കൂടുതല് തയാറെടുപ്പിനായി നീട്ടിവെക്കുകയായിരുന്നു. ലേബര് മാര്ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്.എം.ആര്.എ) ആണ് ഈ നീക്കത്തിന് നേതൃത്വം നല്കുന്നത്.
 | 
ബഹറൈനില്‍ ജീവനക്കാരുടെ ശമ്പളം ഇനി മുതല്‍ ബാങ്ക് അക്കൗണ്ടുകളിലേക്ക്

മനാമ: ബഹറൈനില്‍ ജീവനക്കാരുടെ ശമ്പളം ബാങ്ക് അക്കൗണ്ടുകള്‍ വഴിയാക്കുന്നു. ഏപ്രിലില്‍ ഈ നിര്‍ദേശം പ്രാവര്‍ത്തികമാകുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം നടപ്പാക്കാന്‍ ഉദ്ദേശിച്ച പദ്ധതിയാണിത്. എന്നാല്‍, ബാങ്കുകള്‍ക്കും മറ്റും കൂടുതല്‍ തയാറെടുപ്പിനായി നീട്ടിവെക്കുകയായിരുന്നു. ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) ആണ് ഈ നീക്കത്തിന് നേതൃത്വം നല്‍കുന്നത്.

ജീവനക്കാര്‍ക്ക് കൃത്യ സമയത്ത് ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ശമ്പള സംരക്ഷണ സംവിധാനം അഥവാ ഡബ്ല്യു. പി. എസ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഡബ്ല്യു. പി.എസ് നടപ്പാക്കുന്നതോടെ രജിസ്റ്റര്‍ ചെയ്ത എല്ലാ തൊഴിലാളികളുടെയും അക്കൗണ്ടിലേക്ക് തൊഴിലുടമകള്‍ പണം എല്ലാ മാസവും ഇടേണ്ടി വരുമെന്ന് എല്‍.എം.ആര്‍.എ ചീഫ് എക്‌സിക്യൂട്ടിവ് ഉസാമ അല്‍ അബ്‌സി വ്യക്തമാക്കി.

തൊഴിലാളികളെ ചൂഷണം ചെയ്യുന്ന രീതി അവസാനിപ്പിക്കുക എന്നതാണ് ഇത് ലക്ഷ്യമിടുന്നത്. ശമ്പളം നല്‍കാത്ത സംഭവങ്ങള്‍ ഇതിലൂടെ അറിയാനും സാധിക്കും. ഇതു സംബന്ധിച്ച് തയ്യാറാക്കുന്ന ഡേറ്റാബേസുമായി എല്‍.എം.ആര്‍.എയെ ബന്ധിപ്പിക്കുന്നതിലൂടെ തൊഴിലാളികളെ കബളിപ്പിക്കുന്ന കമ്പനികളുടെ വിവരങ്ങള്‍ അറിയാനാകും. ഈ പദ്ധതിയില്‍ പ്രീ പെയ്ഡ് കാര്‍ഡുകളും ഇഫവാലറ്റുകളും ഏര്‍പ്പെടുത്താനും ആലോചനയുണ്ട്.