സൗദിയിൽ സ്ത്രീ ഡ്രൈവർമാർക്കുള്ള നിരോധനം തുടരും; ഇളവ് നൽകുമെന്ന വാർത്ത തെറ്റെന്ന് ഷൂറാ കൗൺസിൽ

സൗദി അറേബ്യയിൽ സ്ത്രീകൾ വാഹനമോടിക്കുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന നിരോധനത്തിൽ ഇളവ് വരുത്തുന്നതായുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് ഷൂറാ കൗൺസിൽ. ഇത്തരമൊരു തീരുമാനം തങ്ങൾ എടുത്തിട്ടില്ല. ചില വാർത്താ ഏജൻസികൾ തെറ്റായ വാർത്ത നൽകിയതാണ് മാധ്യമങ്ങളിൽ അങ്ങനൊരു വാർത്ത വരാനിടയാക്കിയതെന്ന് ഷൂറാ കൗൺസിൽ വ്യക്താവ് മുഹമ്മദ് അൽ മുഹന്ന പറഞ്ഞു. രാജാവിനും മന്ത്രിസഭക്കും നയപരമായ തീരുമാനങ്ങളിൽ ഉപദേശം നൽകുന്ന ഉന്നത തല സമിതിയാണ് സൗദിയിലെ ഷൂറാ കൗൺസിൽ.
 | 

സൗദിയിൽ സ്ത്രീ ഡ്രൈവർമാർക്കുള്ള നിരോധനം തുടരും; ഇളവ് നൽകുമെന്ന വാർത്ത തെറ്റെന്ന് ഷൂറാ കൗൺസിൽ
ജിദ്ദ: സൗദി അറേബ്യയിൽ സ്ത്രീകൾ വാഹനമോടിക്കുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന നിരോധനത്തിൽ ഇളവ് വരുത്തുന്നതായുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് ഷൂറാ കൗൺസിൽ. ഇത്തരമൊരു തീരുമാനം തങ്ങൾ എടുത്തിട്ടില്ല. ചില വാർത്താ ഏജൻസികൾ തെറ്റായ വാർത്ത നൽകിയതാണ് മാധ്യമങ്ങളിൽ അങ്ങനൊരു വാർത്ത വരാനിടയാക്കിയതെന്ന് ഷൂറാ കൗൺസിൽ വ്യക്താവ് മുഹമ്മദ് അൽ മുഹന്ന പറഞ്ഞു. രാജാവിനും മന്ത്രിസഭക്കും നയപരമായ തീരുമാനങ്ങളിൽ ഉപദേശം നൽകുന്ന ഉന്നത തല സമിതിയാണ് സൗദിയിലെ ഷൂറാ കൗൺസിൽ.

അന്താരാഷ്ട്ര വാർത്താ ഏജൻസിയായ അസോസിയേറ്റ് പ്രസാണ് കഴിഞ്ഞ ദിവസം ഇത്തരമാരു വാർത്ത നൽകിയത്. സൗദിയിലെ സ്ത്രീകൾക്ക് ഇനി വാഹനമോടിക്കാം എന്ന നിലയിൽ, മലയാളത്തിലേതുൾപ്പെടെ ലോകമെങ്ങുമുള്ള മാധ്യമങ്ങൾ വാർത്ത നൽകുകയും ചെയ്തു. സുപ്രീം സമിതിയായ ഷൂറ ഇത്തരമൊരു നിർദ്ദേശം നൽകിക്കഴിഞ്ഞെന്നും ഉടൻ ഇത് പ്രാബല്യത്തിൽ വരുമെന്നുമായിരുന്നു വാർത്ത. കടുത്ത നിബന്ധനകളോടെയാണ് അനുവാദം എന്നും പറഞ്ഞിരുന്നു.

പകൽ സമയങ്ങളിൽ മാത്രമേ സ്ത്രീകൾ വാഹനമോടിക്കാവൂ എന്നതായിരുന്നു പ്രധാന നിബന്ധനയായി വാർത്തയിൽ പറഞ്ഞിരുന്നത്. നഗരങ്ങളിൽ ഒറ്റക്ക് ഓടിക്കാമെങ്കിലും പുറത്തേക്ക് പോകണമെങ്കിൽ രക്ത ബന്ധമുള്ള പുരുഷൻ ഒപ്പമുണ്ടാകണം. ഭർത്താവോ പിതാവോ അനുവദിച്ചാൽ മാത്രമേ ലൈസൻസിന് അപേക്ഷിക്കാൻ കഴിയൂ എന്നും അസോസിയേറ്റ് പ്രസിന്റെ വാർത്തയിൽ പറഞ്ഞിരുന്നു.

ഇത്തരം ഒരു നിർദ്ദേശം 2008 ൽ ഷൂറാ കൗൺസിൽ പരിഗണിച്ചിരുന്നു. അതായിരിക്കാം വാർത്ത വാരാൻ കാരണാമായത്. പക്ഷേ ഈ നിർദ്ദേശത്തിൻമേൽ നടപടിയെടുക്കാൻ കൗൺസിൽ വിസമ്മതിച്ചതിനേത്തുടർന്ന് ഇത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. സ്ത്രീകൾക്ക് വാഹനമോടിക്കാനുള്ള അനുമതി നൽകുന്നതിനേക്കുറിച്ച് ആലോചനകൾ ഒന്നും തങ്ങളുടെ മുന്നിലില്ലെന്ന് ഷൂറാ കൗൺസിൽ വ്യക്താവ് അറിയിച്ചു.