15 വർഷത്തിനുള്ളിൽ സൗദിയിലെ പകുതി ആളുകളും പ്രമേഹ രോഗികളാകുമെന്ന് പ്രവചനം

2030ഓടെ സൗദിയിലെ 50 ശതമാനം ആളുകളും പ്രമേഹ രോഗികളാകുമെന്ന് ഇന്റർനാഷണൽ ഡയബറ്റീസ് ഫെഡറേഷൻ. അടുത്ത 15 വർഷത്തിനുള്ളിൽ പ്രമേഹ ബാധിതരുടെ എണ്ണം ഇരട്ടിയാകും. ഒമ്പത് സർക്കാർ ഏജൻസികൾ ചേർന്ന് പ്രമേഹ രോഗത്തിനെതിരായി പ്രചാരണ പരിപാടികൾ നടത്തുമെന്ന് അൽക്കോബറിൽ പ്രമേഹത്തെക്കുറിച്ച് നടന്ന ഒരു ഗ്ലോബൽ കോൺഫറൻസിൽ തീരുമാനമെടുത്തതായി റിപ്പോർട്ടുണ്ട്.
 | 

പ്രമേഹത്തെ നിയന്ത്രിച്ചില്ലെങ്കിൽ സൗദി ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഡയബറ്റീസ് ആന്റ് എൻഡോക്രിനോളജി ബോർഡ് ചെയർമാൻ അബ്ദുൾ അസീസ് അൽ തുർക്കി പറഞ്ഞു. നിലവിലെ സാഹചര്യം ഒരു മുന്നറിയിപ്പാണ്. മോശം ആരോഗ്യ സ്ഥിതി രാജ്യത്തെ സാമ്പത്തികമായും സാമൂഹികമായും ബാധിക്കും. 2030ഓടെ പ്രമേഹ ബാധിതരുടെ എണ്ണം 30 ശതമാനമായി കുറയ്ക്കാനാണ് ദേശീയ ക്യാമ്പെയ്‌നുകൾ കൊണ്ട് ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മിഡിൽ ഈസ്റ്റിലെ തന്നെ കൂടുതൽ പ്രമേഹ ബാധിരരുള്ള രാജ്യം സൗദി അറേബ്യയാണെന്ന് ഡയബറ്റീസ് ആന്റ് എൻഡോക്രിനോളജി സെക്രട്ടറി ജനറൽ കാമിൽ സലാമ പറഞ്ഞു. കണക്കുകൾ പ്രകാരം പ്രമേഹരോഗികളുടെ എണ്ണത്തിൽ ഏഴാം സ്ഥാനത്താണ് സൗദി. അമിത വണ്ണക്കാരുടെ കാര്യത്തിൽ ലോക രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്തും. ജനസംഖ്യയുടെ 36 ശതമാനവും അമിത വണ്ണമുള്ളവരാണ്. ഇതിൽ 18 ശതമാനവും കുട്ടികളാണെന്നും സലാമ പറഞ്ഞു. പ്രമേഹത്തിനെതിരെ ആയിരം കോടി ഡോളറാണ് സർക്കാർ ചെലവഴിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.