വ്യാജ അക്കൗണ്ടുകള്‍ വഴി യുവാക്കളില്‍ നിന്ന് പണം തട്ടിയ പ്രവാസി യു.എ.ഇയില്‍ പിടിയില്‍

സ്ത്രീകളുടെ പേരില് വ്യാജ അക്കൗണ്ടുകള് തുടങ്ങിയ ശേഷം യുവാക്കളെ വശീകരിച്ച് പണം തട്ടിയെടുക്കുന്നതാണ് ഇയാളുടെ രീതി.
 | 
വ്യാജ അക്കൗണ്ടുകള്‍ വഴി യുവാക്കളില്‍ നിന്ന് പണം തട്ടിയ പ്രവാസി യു.എ.ഇയില്‍ പിടിയില്‍

ദുബായ്: വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച് യുവാക്കളില്‍ നിന്ന് പണം തട്ടിയ പ്രവാസിയെ ദുബായി പോലീസ് അറസ്റ്റ് ചെയ്തു. സ്ത്രീകളുടെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ തുടങ്ങിയ ശേഷം യുവാക്കളെ വശീകരിച്ച് പണം തട്ടിയെടുക്കുന്നതാണ് ഇയാളുടെ രീതി. ഇതിനായി നിരവധി പേരുടെ വ്യാജ പ്രൊഫൈലുകള്‍ ഇയാള്‍ തുടങ്ങിയിരുന്നു. ചിത്രങ്ങളും വോയിസ് ക്ലിപ്പുകളും അയച്ച ശേഷം യുവാക്കളില്‍ നിന്ന് പണം തട്ടിയ പ്രതിയെ കുടുക്കിയത് ദുബായ് സൈബര്‍ വിംഗാണ്.

പ്രതി ദുരപയോഗം ചെയ്ത ചിത്രത്തിനെ ചുറ്റിപ്പറ്റി നടന്ന അന്വേഷണമാണ് തട്ടിപ്പ് വെളിച്ചത്ത് കൊണ്ടുവന്നത്. തന്റെ ചിത്രം സോഷ്യല്‍ മീഡിയ വഴി ദുരുപയോഗം ചെയ്യുന്നതായി സ്വദേശി വനിത ദുബായ് പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തില്‍ പ്രതിയാണ് വ്യാജ അക്കൗണ്ട് വഴി യുവതിയുടെ ചിത്രം പ്രചരിപ്പിച്ചതെന്ന ബോധ്യമായി. ഇയാള്‍ അഞ്ചിലധികം വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ചിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായി.

പ്രമുഖ കമ്പനയില്‍ ഉയര്‍ന്ന പദവിയില്‍ ജോലി ചെയ്തിരുന്നയാളാണ് തട്ടിപ്പിന് പിടിയിലായിരിക്കുന്നതെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. ഉയര്‍ന്ന ശമ്പളം വാങ്ങിയിരുന്ന ഇയാള്‍ ഇതിന് പുറമെയാണ് നിരവധി യുവാക്കളെ കബളിപ്പിച്ച് അവരില്‍ നിന്ന് സമ്മാനങ്ങളും പണവും കൈക്കലാക്കിയിരുന്നതെന്ന് ദുബായ് പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജമാല്‍ സലീം അല്‍ ജല്ലാഫ് പറഞ്ഞു.