ദുബായില്‍ സ്വദേശിവല്‍ക്കരണ പദ്ധതിക്ക് അംഗീകാരം

മറ്റ് ഗള്ഫ് രാജ്യങ്ങള്ക്ക് പിന്നാലെ സ്വദേശിവല്ക്കരണ പദ്ധതി പ്രഖ്യാപിച്ച് ദുബായിയും.
 | 
ദുബായില്‍ സ്വദേശിവല്‍ക്കരണ പദ്ധതിക്ക് അംഗീകാരം

ദുബായ്: മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പിന്നാലെ സ്വദേശിവല്‍ക്കരണ പദ്ധതി പ്രഖ്യാപിച്ച് ദുബായിയും.പദ്ധതിക്ക് ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്‍കി. ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ആശയമാണ് നടപ്പാക്കുന്നത്.

രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും ജോലിയെന്ന ലക്ഷ്യം സാധ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എല്ലാവര്‍ക്കും മാന്യമായ തൊഴില്‍ ലഭ്യമാക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് ഷെയ്ഖ് ഹംദാന്‍ ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. പൊതു-സ്വകാര്യ മേലകളുടെ സഹകരണത്തോടെ സ്വദേശിവല്‍ക്കരണ ശ്രമങ്ങള്‍ നേരിടുന്ന വെല്ലുവിൡകളും തടസങ്ങളും പരിഹരിക്കാന്‍ ശ്രമിക്കുമെന്നും ഹംദാന്‍ വ്യക്തമാക്കി.