ദുബായി പാം ജുമൈറ മുങ്ങുന്നതായി അഭ്യൂഹം; തെറ്റെന്ന് പോലീസ്

ദുബായിലെ പാം ജുമൈറ മുങ്ങുന്നതായി വന്ന വാർത്തകൾ വ്യാജമെന്ന് ദുബായി പോലീസ്. കടൽ വെളളം കയറി ദ്വീപ് മുങ്ങികൊണ്ടിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. വാർത്ത വിശ്വസിച്ച് കെട്ടിടങ്ങളിൽ നിന്ന് ആളുകൾ ഇറങ്ങി ഓടിയത് പരിഭ്രാന്തി പരത്തി.
 | 

ദുബായി പാം ജുമൈറ മുങ്ങുന്നതായി അഭ്യൂഹം; തെറ്റെന്ന് പോലീസ്

ദുബായി: ദുബായിലെ  പാം ജുമൈറ മുങ്ങുന്നതായി വന്ന വാർത്തകൾ വ്യാജമെന്ന് ദുബായി പോലീസ്. കടൽ വെളളം കയറി ദ്വീപ് മുങ്ങികൊണ്ടിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. വാർത്ത വിശ്വസിച്ച് കെട്ടിടങ്ങളിൽ നിന്ന് ആളുകൾ ഇറങ്ങി ഓടിയത് പരിഭ്രാന്തി പരത്തി. തുടർന്ന് ഇത് വൻ ഗതാഗത കുരുക്കിനിടയാക്കി.

പാം ജൂമൈറയിൽ നിന്ന് വൻതോതിൽ ആളുകൾ പുറത്തേക്ക് രക്ഷപ്പെടാൻ ശ്രമിച്ചതാണ് ഗതാഗതക്കുരുക്കിന് കാരണമായത്. ഒടുവിൽ ദുബായ് കമ്മാൻഡർ ഇൻ ചീഫ് സ്ഥലത്തെത്തി വാർത്ത തെറ്റാണെന്ന് ജനങ്ങളെ അറിയിക്കുകയായിരുന്നു. ഒരു കെട്ടിടത്തിന്റെ പ്രധാന പെപ്പ് പൊട്ടിയതാണ് വ്യാജ വാർത്തയ്ക്ക് കാരണമായതെന്ന് ദുബായി പോലീസ് വ്യക്തമാക്കി. ട്വിറ്ററിലൂടെയും പോലീസിന്റെ അറിയിപ്പെത്തിയിരുന്നു.