5 കിലോ മീറ്റർ നീളമുള്ള സ്വർണ്ണമാല; ദുബായിക്ക് പുതിയ റെക്കോഡ്

സ്വർണ്ണത്തിന്റെ നഗരമെന്നറിയപ്പെടുന്ന ദുബായ് സ്വർണ്ണം കൊണ്ടുതന്നെ മറ്റൊരു ചരിത്രവും രചിച്ചിരിക്കുന്നു. 20-ാമത് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്ലിന്റെ ഭാഗമായി 5 കിലോ മീറ്റർ നീളത്തിലുള്ള ചെയിൻ നിർമ്മിച്ചാണ് ദുബായ് മറ്റൊരു ചരിത്രം സൃഷ്ടിക്കുന്നത്.
 | 

5 കിലോ മീറ്റർ നീളമുള്ള സ്വർണ്ണമാല; ദുബായിക്ക് പുതിയ റെക്കോഡ്

ദുബായ്: സ്വർണ്ണത്തിന്റെ നഗരമെന്നറിയപ്പെടുന്ന ദുബായ് സ്വർണ്ണം കൊണ്ടുതന്നെ മറ്റൊരു ചരിത്രവും രചിച്ചിരിക്കുന്നു. 20-ാമത് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്ലിന്റെ ഭാഗമായി 5 കിലോ മീറ്റർ നീളത്തിലുള്ള ചെയിൻ നിർമ്മിച്ചാണ് ദുബായ് മറ്റൊരു ചരിത്രം സൃഷ്ടിക്കുന്നത്.

1999 ലെ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവെല്ലിലാണ് ഇതിന് മുൻപ് ഇത്തരത്തിൽ ഒരു പരിശ്രമം ഉണ്ടായത്. 363 ജുവലറി ഉടമകളും 9,600 ഉപഭോക്താക്കളും സംയുക്തമായി 4.1 കിലോ മീറ്റർ നീളത്തിലാണ് അന്ന് ചെയിൻ നിർമ്മിച്ചത്. സിറോയ ജുവലറി ഗ്രൂപ്പ് നിർമ്മിച്ച ചെയിന് ഏകദേശം 238 കിലോ ഗ്രാം ഭാരമുണ്ടായിരുന്നു. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ സിഇഒ ലൈല മുഹമ്മദ് സുഹാലിയും ദുബായ് ഗോൾഡ് ആൻഡ് ജുവലറി ഗ്രൂപ്പ് ചെയർമാൻ തൗഹിദ് അബ്ദുള്ള അബ്ദുള്ളയും ചേർന്ന്് മുൻ റെക്കോർഡ് മറികടന്ന കാര്യം അറിയിച്ചു.

ദുബായ് ഗോൾഡ് ആൻഡ് ജുവലറി ഗ്രൂപ്പിലെ 500 സ്വർണ്ണ വ്യാപാരികൾ ചേർന്നാണ് 5 കിലോ മീറ്റർ നീളത്തിൽ ചെയിൻ നിർമ്മിച്ചത്.
ആദ്യഘട്ടത്തിൽ സ്വർണ്ണ ചെയിന്റെ നീളത്തെക്കുറിച്ച് ഷോപ്പിംഗ് ഫെസ്റ്റിവൽ സംഘാടകർ മൗനം പാലിച്ചിരുന്നു. 5 മുതൽ 8 കിലോ മീറ്റർ വരെ നീളവും 160 കിലോ ഗ്രാം മുതൽ 200 കിലോഗ്രാം വരെ ഭാരമുണ്ടാകുമെന്നുമായിരുന്നു സൂചനകൾ.

ചരിത്രത്തിന്റെ ഭാഗമായ ചെയിൻ പൊതു ജനങ്ങൾക്ക് കാണുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.