ഒറ്റക്കുള്ള യാത്ര വേണ്ട; കാര്‍ പൂളിംഗ് ആപ്പുമായി ദുബായ് ഗതാഗത വകുപ്പ്

ജോലി സ്ഥലങ്ങളിലേക്കുളള യാത്രയ്ക്ക് വാഹനസൗകര്യം ലഭ്യമാക്കാന് പരസ്പരം സഹായിക്കുന്ന കാര് പൂള് ആപ്പ് ദുബായ് പുറത്തിറക്കി. അഞ്ച് ഭാഷകളില് പുറത്തിറക്കാന് ഉദ്ദേശിക്കുന്ന ആപ്പ് ഇപ്പോള് അറബിക്, ഇംഗ്ലീഷ് ഭാഷകളിലാണ് ലഭ്യമാക്കിയിട്ടുള്ളത്. ചൈനീസ്, തഗലോഗ്, ഉര്ദു ഭാഷകളില് കൂടി ഇത് ഉടന് ലഭ്യമാകും. ഷേര്ക്നി എന്നാണ് കാര് പൂളിംഗ് ആപ്പിന് നല്കിയിരിക്കുന്ന പേര്.
 | 

ഒറ്റക്കുള്ള യാത്ര വേണ്ട; കാര്‍ പൂളിംഗ് ആപ്പുമായി ദുബായ് ഗതാഗത വകുപ്പ്

ദുബായ്: ജോലി സ്ഥലങ്ങളിലേക്കുളള യാത്രയ്ക്ക് വാഹനസൗകര്യം ലഭ്യമാക്കാന്‍ പരസ്പരം സഹായിക്കുന്ന കാര്‍ പൂള്‍ ആപ്പ് ദുബായ് പുറത്തിറക്കി. അഞ്ച് ഭാഷകളില്‍ പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന ആപ്പ് ഇപ്പോള്‍ അറബിക്, ഇംഗ്ലീഷ് ഭാഷകളിലാണ് ലഭ്യമാക്കിയിട്ടുള്ളത്. ചൈനീസ്, തഗലോഗ്, ഉര്‍ദു ഭാഷകളില്‍ കൂടി ഇത് ഉടന്‍ ലഭ്യമാകും. ഷേര്‍ക്‌നി എന്നാണ് കാര്‍ പൂളിംഗ് ആപ്പിന് നല്‍കിയിരിക്കുന്ന പേര്.

ഒരാള്‍ മാത്രം യാത്ര ചെയ്യുന്ന വാഹനങ്ങളുടെ എണ്ണം കുറയ്ക്കുക എന്നതാണ് പുതിയ ആപ്പിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഒറ്റക്ക് പോകുന്ന വാഹന ഉടമകള്‍ക്ക് കാറിലെ സീറ്റുകള്‍ മറ്റുള്ളവര്‍ക്ക് പങ്കുവക്കാന്‍ സഹായിക്കുന്നതാണ് പുതിയ ആപ്പ്. ഇത്തരത്തില്‍ വാഹനങ്ങളുടെ എണ്ണം കുറയ്ക്കുന്നത് തിരക്കുളള സമയത്തെ ഗതാഗതത്തിരിക്കിന് ശമനം ഉണ്ടാക്കും. ഇത് വാഹനച്ചെലവ് കുറയ്ക്കുന്നതിനും സഹായിക്കും. കൂടാതെ കാര്‍ പാര്‍ക്കിംഗ് സ്ഥലത്തിന്റെ ആവശ്യവും ഗണ്യമായി കുറയും. അന്തരീക്ഷ മലിനീകരണവും ഇന്ധനച്ചെലവും കുറയ്ക്കാനും ഇതിലൂടെ സാധിക്കും.

വ്യക്തികള്‍ക്ക് തങ്ങളുടെ വിവരങ്ങള്‍ ഈ ആപ്പ് വഴി രജിസ്റ്റര്‍ ചെയ്ത് ഇതിനായി ലൈസന്‍സ് നേടാമെന്ന് റോഡ് ഗതാഗത അതോറിറ്റി എക്‌സിക്യൂട്ടീവ് ബോര്‍ഡ് ചെയര്‍മാന്‍ മത്താര്‍ അല്‍ തയാര്‍ അറിയിച്ചു. ഓണ്‍ലൈനില്‍ തന്നെ ലൈസന്‍സും ലഭിക്കും. ദുബായിയെ ലോകത്തിലെ ഏറ്റവും സ്മാര്‍ട്ടായ നഗരമായി മാറ്റിയെടുക്കാനുളള വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തൂമിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ആപ്പെന്ന് അല്‍തായര്‍ പറഞ്ഞു.

ദുബായിയില്‍ കഴിഞ്ഞ കൊല്ലത്തേക്കാള്‍ പതിനാല് ശതമാനം കൂടുതല്‍ പേര്‍ കാര്‍ പൂളിംഗ് രംഗത്തേക്ക് കടന്നു വന്നതായും അധികൃതര്‍ വ്യക്തമാക്കുന്നു. കാര്‍പൂളിംഗേ പ്രോത്സാഹിപ്പിക്കുന്നതിനായി സമ്മാനങ്ങള്‍ ഏര്‍പ്പെടുത്താനും അധികൃതര്‍ ആലോചിക്കുന്നുണ്ട്.