പ്രവാസികളോട് വിവേചനപരമായി പെരുമാറുന്ന സാമൂഹ്യ അന്തരീക്ഷം ഇല്ലാതാക്കണമെന്ന് ഇടം

സര്വ്വതും നഷ്ടപ്പെട്ട് തിരിച്ചു നാട്ടിലേക്ക് വരുന്ന പ്രവാസികളോട് വിവേചനപരമായി പെരുമാറുന്ന സാമൂഹ്യ അന്തരീക്ഷം കേരളത്തിന്റെ ചിലയിടങ്ങളില് ഉയര്ന്നു വരുന്നതായി പ്രവാസി സംഘടന ഇടം. ആ അവസ്ഥ ഉണ്ടാകാതിരിക്കാനുള്ള നടപടികള് സംസ്ഥാന സര്ക്കാരിന്റെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും ഭാഗത്ത് നിന്നും ഉണ്ടാകണം എന്ന് ഇടം ആവശ്യപ്പെട്ടു. ഒന്നാം വാര്ഷിക പൊതുയോഗത്തില് പ്രമേയത്തിലൂടെയാണ് സംഘടന ഈ ആവശ്യം ഉന്നയിച്ചത്. 26 ജൂണ് 2020 വെള്ളിയാഴ്ച ഇടം ഫേസ്ബുക്ക് പേജ് ലൈവിലൂടെ ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ് ഇടം
 | 
പ്രവാസികളോട് വിവേചനപരമായി പെരുമാറുന്ന സാമൂഹ്യ അന്തരീക്ഷം ഇല്ലാതാക്കണമെന്ന് ഇടം

സര്‍വ്വതും നഷ്ടപ്പെട്ട് തിരിച്ചു നാട്ടിലേക്ക് വരുന്ന പ്രവാസികളോട് വിവേചനപരമായി പെരുമാറുന്ന സാമൂഹ്യ അന്തരീക്ഷം കേരളത്തിന്റെ ചിലയിടങ്ങളില്‍ ഉയര്‍ന്നു വരുന്നതായി പ്രവാസി സംഘടന ഇടം. ആ അവസ്ഥ ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാരിന്റെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും ഭാഗത്ത് നിന്നും ഉണ്ടാകണം എന്ന് ഇടം ആവശ്യപ്പെട്ടു. ഒന്നാം വാര്‍ഷിക പൊതുയോഗത്തില്‍ പ്രമേയത്തിലൂടെയാണ് സംഘടന ഈ ആവശ്യം ഉന്നയിച്ചത്.

26 ജൂണ്‍ 2020 വെള്ളിയാഴ്ച ഇടം ഫേസ്ബുക്ക് പേജ് ലൈവിലൂടെ ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ് ഇടം ഒന്നാം വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു. കൂടുതല്‍ അധ്വാനിക്കുന്നവന്റെ രാഷ്ട്രീയം ലോകത്ത് ശക്തിപ്പെടെണ്ടത് അനിവാര്യമാണെന്നും ഇന്ത്യയിലും ആ രാഷ്ട്രീയമാണ് പ്രസക്തമായി തീരേണ്ടത് എന്ന ബോധ്യത്തോടെ നമ്മുടെ ചിന്തകള്‍ പ്രാപ്തമാകണം എന്നും സതീഷ് അഭിപ്രായപ്പെട്ടു.

ഇടം പ്രസിഡന്റ് നവാസ് മൈതീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ പ്രവര്‍ത്തന സംഘടനാ റിപ്പോര്‍ട്ടുകള്‍ ഇടം സെക്രട്ടറി അജില്‍സ് ഒ. ജമാല്‍, സാമ്പത്തിക റിപ്പോര്‍ട്ട് ട്രഷറര്‍ ഷാജഹാന്‍ എം ഹസൈനാരും അവതരിപ്പിച്ചു. ഇടം പൊതുയോഗത്തില്‍ പങ്കെടുത്ത നിരവധി അംഗങ്ങള്‍ റിപ്പോര്‍ട്ടുകളില്‍ മേലുള്ള ചര്‍ച്ചകളില്‍ പങ്കെടുത്തു. പ്രവര്‍ത്തന സംഘടനാ – സാമ്പത്തിക റിപ്പോര്‍ട്ടുകളില്‍ മേല്‍ നടന്ന ചര്‍ച്ചകള്‍ക്ക് യഥാക്രമം സെക്രട്ടറി അജില്‍സ് ഒ. ജമാല്‍, ട്രഷറര്‍ ഷാജഹാന്‍ എം ഹസൈനാരും മറുപടി പറഞ്ഞു.

അടുത്ത ഒരു വര്‍ഷം സംഘടനയെ നയിക്കാന്‍ 29 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ പൊതുയോഗം തിരഞ്ഞെടുത്തു. നവാസ് മൈതീന്‍ (പ്രസിഡന്റ്), അഖിലേഷ് മാത്യു, അന്‍ഷാദ് നാസര്‍ (വൈസ് പ്രസിഡന്റ്), അജില്‍സ് ഒ. ജമാല്‍ (സെക്രട്ടറി), യൂനുസ് നാട്ടുകല്ലിങ്കല്‍, റിയാസ് പുല്ലാരിയില്‍ (ജോയിന്റ് സെക്രട്ടറി), ഷാജഹാന്‍ എം. ഹസൈനാര്‍ (ട്രഷറര്‍), ശിഹാബ് അബൂബക്കര്‍ (ജോയിന്റ് ട്രഷറര്‍), ഹസീന റസാഖ് (വിമന്‍സ് കോര്‍ഡിനേറ്റര്‍), സിജിന്‍ കൂവള്ളൂര്‍ (മീഡിയ കോര്‍ഡിനേറ്റര്‍), അജാസ് ഒ. ജമാല്‍ (പ്രോഗ്രാം കോര്‍ഡിനേറ്റര്‍) എന്നിവരെ ആദ്യ എക്‌സിക്യൂട്ടീവ് യോഗം തിരഞ്ഞെടുത്തു. നിയുക്ത സെക്രട്ടറി അജില്‍സ് ഒ. ജമാല്‍ നന്ദി പറഞ്ഞു.